പൊ​തു​വേ​ദി​യി​ൽ ആ​ദ്യ​മാ​യി കു​ഞ്ഞി​നെ​ക്കു​റി​ച്ച് സം​സാ​രി​ച്ച് ര​ൺ​വീ​ർ സിം​ഗ്. സി​ങ്കം എ​ഗെ​യ്ൻ സി​നി​മ​യു​ടെ ട്രെ​യി​ല​ർ ലോ​ഞ്ചി​ൽ വ​ച്ചാ​ണ് ത​ന്‍റെ ഇ​പ്പോ​ഴ​ത്തെ ഡ്യൂ​ട്ടി​യെ​ക്കു​റി​ച്ച് താ​രം വാ​ചാ​ല​നാ​യ​ത്. ‘‘ദീ​പി​ക കു​ഞ്ഞു​മാ​യി തി​ര​ക്കി​ലാ​ണ്. അ​തു​കൊ​ണ്ടാ​ണ് അ​വ​ള്‍​ക്ക് വ​രാ​ന്‍ സാ​ധി​ക്കാ​തി​രു​ന്ന​ത്. എ​ന്‍റെ ഡ്യൂ​ട്ടി രാ​ത്രി​യി​ലാ​ണ്. അ​താ​ണ് ഞാ​ന്‍ വ​ന്ന​ത്.’’ ര​ൺ​വീ​ർ ആ​രാ​ധ​ക​രോ​ടു പ​റ​ഞ്ഞു.

ഈ ​സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗി​നി​ടെ ദീ​പി​ക ഗ​ര്‍​ഭി​ണി​യാ​യി​രു​ന്നു. അ​തു​കൊ​ണ്ടു ത​ന്നെ ത​ന്‍റെ കു​ഞ്ഞി​ന്‍റെ അ​ര​ങ്ങേ​റ്റ ചി​ത്ര​മാ​ണ് സി​ങ്കം എ​ഗെ​യ്ന്‍ എ​ന്നും ര​ണ്‍​വീ​ര്‍ വേ​ദി​യി​ൽ പ​റ​ഞ്ഞു. ‘‘എ​ന്‍റെ ബേ​ബി​യു​ടെ അ​ര​ങ്ങേ​റ്റ ചി​ത്ര​മാ​ണി​ത്. സിം​ബ​യു​ടെ​യും ബേ​ബി സിം​ബ​യു​ടെ​യും ലേ​ഡി സി​ങ്ക​ത്തി​ന്‍റെ​യും ദീ​പാ​വ​ലി ആ​ശം​സ​ക​ൾ‍.’’ര​ൺ​വീ​ർ പ​റ​ഞ്ഞു.



രോ​ഹി​ത് ഷെ​ട്ടി കോ​പ് യൂ​ണി​വേ​ഴ്സി​ൽ നി​ന്നും എ​ത്തു​ന്ന മ​ൾ​ടി​സ്റ്റാ​ർ ചി​ത്ര​മാ​ണ് ‘സി​ങ്കം എ​ഗെ​യ്ൻ’. വ​ൻ താ​ര നി​ര​യി​ലാ​ണ് ചി​ത്രം ഒ​രു​ക്കു​ന്ന​ത്. അ​ജ​യ് ദേ​വ്ഗ​ൺ, അ​ക്ഷ​യ് കു​മാ​ർ, ര​ൺ​വീ​ർ സിം​ഗ്, ടൈ​ഗ​ർ ഷ​റോ​ഫ്, ക​രീ​ന ക​പൂ​ർ തു​ട​ങ്ങി​യ​വ​രാ​ണ് ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്ന​ത്.