ക്രൈസ്തവഭക്തിഗാനങ്ങളിൽ ഏറെ പ്രചാരം നേടിയ ഇസ്രയേലിൻ നാഥനായ, ദൈവത്തെ മറന്നു കുഞ്ഞേ എന്നീ ഗാനങ്ങൾ രചിച്ച് പ്രശസ്തനായ ഗാനരചിയിതാവാണ് ബേബി ജോൺ കലയന്താനി. ബേബി ആദ്യമായി ഒരു സിനിമ ഗാനത്തിനും വരികളെഴുതിയിരിക്കുന്നു.
റെജീസ് ആന്റണി സംവിധാനംചെയ്യുന്ന സ്വർഗം എന്ന ചിത്രത്തിനു വേണ്ടിയാണ് ഈ ഗാനമെഴുതിയിരിക്കുന്നത്. സ്നേഹ ചൈതന്യമേ, ജീവ സംഗീതമേ.. കരുണതൻ മലരിതൾ വിരിയുമീ വേളയിൽ ഉയരുന്നു സങ്കീർത്തനം എന്ന ഈ ഗാനമാണിത്.
ജിന്റോ ജോണും, ലിസി കെ. ഫെർണാണ്ടസും ഈണമിട്ട് വിജയ് യേശുദാസും കെ.എസ്. ചിത്രയും പാടിയ മനോഹരമായ ഈ ഗാനമാണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്. മുരിങ്ങൂർ ഡിവൈൻ കേന്ദ്രത്തിൽ വച്ച് പ്രശസ്ത വചനപ്രഘോഷകനായ ഫാദർ ജോർജ് പനക്കലാണ് ഈ ഗാനം പ്രകാശനം ചെയ്തിരിക്കുന്നത്.
ക്രൈസ്തവപശ്ചാത്തലത്തിലൂടെ രണ്ടു കുടുംബങ്ങളെ കേന്ദ്രീകരിച്ച് ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രമാണ് സ്വർഗം. തികഞ്ഞ ഒരു കുടുംബ കഥ ക്ലീൻ എന്റർടൈനറായി അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.
ചിത്രത്തിൽ അജു വർഗീസും അനന്യയും പാടുന്നതായിട്ടാണ് ഈ ഗാനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ജോസുകുട്ടിയും ഭാര്യ സിസിലിയുമാണ് ഈ കഥാപാത്രങ്ങൾ. പള്ളിക്വയറിലെ സജീവ പ്രവർത്തകരും മികച്ച ഗായകരുമാണ് ഈ ദമ്പതിമാർ.
ജോണി ആന്റണി, മഞ്ജു പിള്ള, വിനീത് തട്ടിൽ, സിജോയ് വർഗീസ്, സാജൻ ചെറുകയിൽ, അഭിരാം രാധാകൃഷ്ണൻ, രഞ്ജിത്ത് കങ്കോൽ, ഉണ്ണിരാജാ, കുടശനാട് കനകം, പുത്തില്ലം ഭാസി, മനോഹരി ജോയ്, തുഷാര പിള്ള, മേരി (ആക്ഷൻ ഹീറോ ബിജു ഫെയിം) മഞ്ചാടി ജോബി എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കഥ ലിസ്റ്റി കെ. ഫെർണാണ്ടസ്, തിരക്കഥ - റെജീസ് ആന്റണി, റോസ്റെ ജീസ്. ഹരിനാരായണൻ സന്തോഷ് വർമ്മ എന്നിവരാണു മറ്റു ഗാനരചയിതാക്കൾ. ബിജിപാലാണ് മറ്റൊരു സംഗീത സംവിധായകൻ. ഛായാഗ്രഹണം-എസ്. ശരവണൻ. എഡിറ്റിംഗ് -ഡോൺ മാക്സ്. കലാസംവിധാനം അപ്പുണ്ണി സാജൻ. മേക്കപ്പ് -പാണ്ഡ്യൻ, കോസ്റ്റ്യും - ഡിസൈൻ - റോസ് റെജീസ്. നിശ്ചല ഛായാഗ്രഹണം - ജിജേഷ് വാടി. ചീഫ് അസോസിയേറ്റ് ഡയറക്ടർ - ഏ.കെ. റെജിലേഷ്.
അസോസിയേറ്റ് ഡയറക്ടേർസ് - ആന്റോസ് മാണി, രാജേഷ് തോമസ്, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് ബാബുരാജ് മനിശേരി. പ്രൊഡക്ഷൻ കൺട്രോളർ - തോബിയാസ്. സി.എൻ. ഗ്ലോബൽ മൂവീസിന്റെ ബാനറിൽ ലിസി കെ.ഫെർണാണ്ടസും ടീമും നിർമിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പാലാ, ഭരണങ്ങാനം, കൊല്ലപ്പള്ളി, ഈരാറ്റുപേട്ട, പൂഞ്ഞാർ ഭാഗങ്ങളിലായി പൂർത്തിയായിരിക്കുന്നു. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ഒക്ടോബർ അവസാന വാരത്തിൽ പ്രദർശനത്തിനെത്തുന്നു. പിആർഒ-വാഴൂർ ജോസ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.