റു​ഷി​ൻ ഷാ​ജി കൈ​ലാ​സി​ന്‍റെ ഗ്യാം​ഗ്സ് ഓ​ഫ് സു​കു​മാ​ര​ക്കു​റു​പ്പ്; ട്രെ​യി​ല​ർ
Thursday, September 12, 2024 1:09 PM IST
സെ​പ്റ്റം​ബ​ർ 13ന് ​ഓ​ണ​ച്ചി​ത്ര​മാ​യി പു​റ​ത്തി​റ​ങ്ങു​ന്ന ഗ്യാം​ഗ്സ് ഓ​ഫ് സു​കു​മാ​ര​ക്കു​റു​പ്പി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. പ്ര​ജീ​വം മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ പ്ര​ജീ​വ് സ​ത്യ​വ്ര​ത​ൻ നി​ർ​മി​ച്ച് ഷെ​ബി ചൗ​ഘ​ട്ട് സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​സി​നി​മ​യു​ടെ ടീ​സ​റും ഗാ​ന​ങ്ങ​ളും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രു​ന്നു.



ഷാ​ജി കൈ​ലാ​സ് -ആ​നി ദ​മ്പ​തി​ക​ളു​ടെ ഇ​ള​യ​മ​ക​ൻ റു​ഷി​ൻ ഷാ​ജി കൈ​ലാ​സ് നാ​യ​ക​നാ​കു​ന്നു. അ​ബു​സ​ലിം, ജോ​ണി ആ​ന്‍റ​ണി, ടി​നി ടോം, ​ശ്രീ​ജി​ത്ത് ര​വി, സു​ജി​ത് ശ​ങ്ക​ർ, സൂ​ര്യ കൃ​ഷ്, എ​ബി​ൻ ബി​നോ, ദി​നേ​ശ് പ​ണി​ക്ക​ർ, ഇ​നി​യ, പൂ​ജ മോ​ഹ​ൻ​രാ​ജ് എ​ന്നി​ങ്ങ​നെ നി​ര​വ​ധി താ​ര​ങ്ങ​ൾ അ​ണി​നി​ര​ക്കു​ന്നു.

സം​വി​ധാ​യ​ക​ന്‍റെ ക​ഥ​യ്ക്ക് തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും എ​ഴു​തി​യി​രി​ക്കു​ന്ന​ത് വി.​ആ​ർ. ബാ​ല​ഗോ​പാ​ലാ​ണ്. ര​ജീ​ഷ് രാ​മ​ൻ ചാ​യ​ഗ്ര​ഹ​ണ​വും സു​ജി​ത് സ​ഹ​ദേ​വ് എ​ഡി​റ്റിം​ഗും നി​ർ​വ​ഹി​ക്കു​ന്നു. പ്രോ​ജ​ക്ട് ഡി​സൈ​ന​ർ എ​സ് മു​രു​ക​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.