ഓ​സ്‌​ട്രേ​ലി​യ​യി​ൽ സ്ഥി​ര താ​മ​സ​ത്തി​നൊ​രു​ങ്ങാ​ൻ മേ​തി​ല്‍ ദേ​വി​ക​യും മ​ക​നും
Tuesday, September 10, 2024 12:58 PM IST
ഓ​സ്‌​ട്രേ​ലി​യ​യി​ൽ സ്ഥി​ര​താ​മ​സം അ​നു​വ​ദി​ക്കു​ന്ന റ​സി​ഡ​ന്‍റ്സ് വി​സ സ്വ​ന്ത​മാ​ക്കി ന​ർ​ത്ത​കി​യും ന​ടി​യു​മാ​യ മേ​തി​ൽ ദേ​വി​ക. ആ​ഗോ​ള ത​ല​ത്തി​ലു​ള്ള പ്ര​വ​ർ​ത്ത​ന മി​ക​വി​നെ അ​ടി​സ്ഥാ​ന​മാ​ക്കി ഗ്ലോ​ബ​ൽ ടാ​ല​ന്‍റ് വി​ഭാ​ഗ​ത്തി​ലാ​ണ് ഓ​സ്‌​ട്രേ​ലി​യ​ൻ ഗ​വ​ൺ​മെ​ന്‍റ് മേ​തി​ൽ ദേ​വി​ക​യ്ക്ക് പെ​ർ​മ​ന​ന്‍റ് റെ​സി​ഡ​ൻ്റ് സ്റ്റാ​റ്റ​സ് അ​നു​വ​ദി​ച്ചു ന​ൽ​കി​യ​ത്.

ഇ​തോ​ടെ താ​നും മ​ക​നും ഓ​സ്‌​ട്രേ​ലി​യ​യി​ൽ സ്ഥി​ര​മാ​യി താ​മ​സി​ക്കാ​നു​ള്ള അ​ർ​ഹ​ത നേ​ടി​യി​രി​ക്കു​ക​യാ​ണെ​ന്നും ഈ ​വി​വ​രം ആ​രാ​ധ​ക​രെ അ​റി​യി​ക്കു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും മേ​തി​ൽ ദേ​വി​ക സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ കു​റി​ച്ചു.




ഗ്ലോ​ബ​ൽ ടാ​ല​ന്‍റ് വി​ഭാ​ഗ​ത്തി​ൽ ഓ​സ്‌​ട്രേ​ലി​യ​ൻ ഗ​വ​ൺ​മെ​ന്‍റ് എ​നി​ക്ക് പെ​ർ​മ​ന​ന്‍റ് റെ​സി​ഡ​ന്‍റ് സ്റ്റാ​റ്റ​സ് അ​നു​വ​ദി​ച്ച വി​വ​രം നി​ങ്ങ​ളെ അ​റി​യി​ക്കു​ന്ന​തി​ൽ എ​നി​ക്ക് സ​ന്തോ​ഷ​മു​ണ്ട്. ആ​ഗോ​ള​ത​ല​ത്തി​ൽ ഒ​രാ​ളു​ടെ പ്ര​വ​ർ​ത്ത​ന മി​ക​വി​നു​ള്ള അം​ഗീ​കാ​ര​മെ​ന്ന നി​ല​യി​ൽ മി​ക​ച്ച പ്ര​തി​ഭ വി​ഭാ​ഗ​ത്തി​ലാ​ണ് നേ​ടാ​ൻ ഏ​റെ ബു​ദ്ധി​മു​ട്ടു​ള്ള ഈ ​പ്രി​വി​ലേ​ജ്ഡ് വി​സ എ​നി​ക്ക് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ഇ​പ്പോ​ൾ ഞാ​നും എ​ന്‍റെ മ​ക​നും ഓ​സ്‌​ട്രേ​ലി​യ​യി​ലെ സ്ഥി​ര താ​മ​സ​ക്കാ​രാ​കാ​നു​ള്ള അ​ർ​ഹ​ത നേ​ടി​യി​രി​ക്കു​ക​യാ​ണ്. മേ​തി​ൽ ദേ​വി​ക കു​റി​ച്ചു.

വി​ഷ്ണു മോ​ഹ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ക​ഥ ഇ​ന്നു​വ​രെ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള സി​നി​മ​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചി​രി​ക്കു​ക​യാ​ണ് മേ​തി​ൽ ദേ​വി​ക. ബി​ജു​മേ​നോ​ൻ നാ​യ​ക‌​നാ​കു​ന്ന ചി​ത്ര​ത്തി​ൽ നി​ഖി​ല വി​മ​ൽ, അ​നു​ശ്രീ, അ​നു മോ​ഹ​ൻ, ഹ​ക്കിം ഷാ​ജ​ഹാ​ൻ എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു​ണ്ട്. സെ​പ്റ്റം​ബ​ർ 20 നാ​ണ് ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.