ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന മ​ൽ​സ​ര​ത്തി​ലെ ന​ന്മ​തി​ന്മ​ക​ൾ; 'ദി ​യൂ​ട്യൂ​ബ​ർ' തേ​ക്ക​ടി​യി​ൽ
Friday, September 6, 2024 3:42 PM IST
കാ​ള​ച്ചേ​കോ​ൻ എ​ന്ന ചി​ത്ര​ത്തി​നു​ശേ​ഷം ശ്രീ​ശ​ബ​രീ​ശ ബാ​ന​റി​ൽ കെ.​എ​സ്. ഹ​രി​ഹ​ര​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ദി ​യൂ​ട്യൂ​ബ​ർ എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം തേ​ക്ക​ടി​യി​ൽ ആ​രം​ഭി​ച്ചു. പു​തു​മു​ഖം അ​ഭി​ന​വ് നാ​യ​ക​നാ​യി അ​ഭി​ന​യി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ ഇ​ന്ദ്ര​ൻ​സ്, ദേ​വ​ൻ, ശി​വ​ജി ഗു​രു​വാ​യൂ​ർ, നാ​രാ​യ​ണ​ൻ​കു​ട്ടി, ജോ​സ​ഫ് കോ​ഴി​ക്കോ​ട്, കു​ള​പ്പു​ള്ളി ലീ​ല, ഗീ​താ വി​ജ​യ​ൻ, മി​ന്നു തു​ട​ങ്ങി​യ പ്ര​മു​ഖ​രോ​ടൊ​പ്പം നി​ര​വ​ധി പു​തു​മു​ഖ​ങ്ങ​ൾ അ​ണി​നി​ര​ക്കു​ന്നു.

ഒ​രു ഫു​ൾ​ടൈം ഫാ​മി​ലി എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ് ചി​ത്ര​മാ​ണ് ദി ​യൂ​ട്യൂ​ബ​ർ. രാ​ജേ​ഷ് കോ​ട്ട​പ്പ​ടി തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​മെ​ഴു​തു​ന്നു. ആ​ധു​നി​ക ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന മ​ൽ​സ​ര​ത്തി​ലെ ന​ന്മ​തി​ന്മ​ക​ൾ വ​ര​ച്ചു​കാ​ട്ടു​ന്ന ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം ടി.​എ​സ്. ബാ​ബു നി​ർ​വ​ഹി​ക്കു​ന്നു.

എ​ഡി​റ്റ​ർ-​ഷി​ബു പെ​രു​മ്പാ​വൂ​ർ, മേ​ക്ക​പ്പ്-​ജോ​സ്, ക​ല-​സ​നൂ​പ്. സം​വി​ധാ​യ​ക​ൻ കെ.​എ​സ്. ഹ​രി​ഹ​ര​ൻ എ​ഴു​തി​യ വ​രി​ക​ൾ​ക്ക് ഭ​വ​നേ​ഷ് സം​ഗീ​തം പ​ക​ർ​ന്ന ഗാ​നം ബേ​ബി സാ​ത്വി​ക ആ​ല​പി​ക്കു​ന്നു. തേ​ക്ക​ടി, ഭൂ​ത​ത്താ​ൻ​കെ​ട്ട്, അ​യ്യ​പ്പ​ൻ​മ​ല എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​കു​ന്ന ദി ​യൂ​ട്യൂ​ബ​ർ ന​വം​ബ​റി​ൽ റി​ലീ​സ് ചെ​യ്യും. പി​ആ​ർ​ഒ-​എ.​എ​സ്. ദി​നേ​ശ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.