സൂ​ര​ജ് സ​ന്തോ​ഷി​ന്‍റെ ആ​ലാ​പ​ന​ത്തി​ൽ സ്വ​ർ​ഗ​ത്തി​ലെ ആ​ദ്യ ഗാ​നം
Friday, September 6, 2024 3:31 PM IST
അ​ജു​വ​ര്‍​ഗീ​സ്, ജോ​ണി ആ​ന്‍റ​ണി എ​ന്നി​വ​ര്‍ ഒ​ന്നി​ക്കു​ന്ന 'സ്വ​ര്‍​ഗം' എ​ന്ന ചി​ത്ര​ത്തി​ലെ ആ​ദ്യ​ഗാ​നം പു​റ​ത്തി​റ​ങ്ങി. മീ​ന​ച്ചി​ലാ​റി​ന്‍റെ തീ​രം മാ​മ​ല​യോ​രം എ​ന്ന വ​രി​ക​ളോ​ടെ ആ​രം​ഭി​ക്കു​ന്ന മ​നോ​ഹ​ര​മാ​യ ഗാ​ന​മാ​ണ് പു​റ​ത്തി​റ​ങ്ങി​യ​ത്. സൂ​ര​ജ് സ​ന്തോ​ഷാ​ണ് ഈ ​ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്. ബി.​കെ. ഹ​രി​നാ​രാ​യ​ണ​ന്‍റെ വ​രി​ക​ള്‍​ക്ക് ബി​ജി​പാ​ലാ​ണ് സം​ഗീ​തം പ​ക​ര്‍​ന്നി​രി​ക്കു​ന്ന​ത്.

'ഒ​രു സെ​ക്ക​ന്‍റ് ക്ലാ​സ് യാ​ത്ര' എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം റെ​ജി​സ് ആ​ന്‍റ​ണി സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യാ​ണി​ത്. റെ​ജി​സ് ആ​ന്‍റ​ണി​യും റോ​സ് റെ​ജി​സും ചേ​ര്‍​ന്ന് തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം എ​ന്നി​വ ത​യാ​റാ​ക്കി​യ ചി​ത്ര​ത്തി​ന്‍റെ ക​ഥ ലി​സി കെ. ​ഫെ​ര്‍​ണാ​ണ്ട​സി​ന്‍റേ​താ​ണ്.



അ​ന​ന്യ, സി​ജോ​യ് വ​ര്‍​ഗീ​സ്, വി​നീ​ത് ത​ട്ടി​ല്‍, സ​ജി​ന്‍ ചെ​റു​ക​യി​ല്‍, അ​ഭി​റാം രാ​ധാ​കൃ​ഷ്‌​ണ​ന്‍, ര​ഞ്ജി ക​ങ്കോ​ല്‍, ഉ​ണ്ണി രാ​ജ, പു​ത്തി​ല്ലം ഭാ​സി, മ​നോ​ഹ​രി ജോ​യ്, കു​ട​ശ​നാ​ട് ക​നം, തു​ഷാ​ര പി​ള്ള, ആ​ക്ഷ​ന്‍ ഹീ​റോ ബി​ജു ഫെ​യിം മേ​രി ചേ​ച്ചി, മ​ഞ്ചാ​ടി ജോ​ബി തു​ട​ങ്ങി​യ​വ​ര്‍ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ഈ​രാ​റ്റു​പേ​ട്ട, പാ​ലാ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ന​ട​ന്ന​ത്. ചി​ത്ര​ത്തി​ല്‍ മ​ധ്യ​തി​രു​വി​താം​കൂ​റി​ലെ ക്രൈ​സ്‌​ത​വ പ​ഞ്ചാ​ത്ത​ല​ത്തി​ല്‍ അ​യ​ല്‍​വാ​സി​ക​ളാ​യ ര​ണ്ട് കു​ടും​ബ​ങ്ങ​ളു​ടെ ജീ​വി​ത സാ​ഹ​ച​ര്യ​ത്തി​ല്‍ തി​രി​ച്ച​റി​യു​ന്ന യാ​ഥാ​ര്‍​ഥ്യ​ങ്ങ​ളാ​ണ് ദൃ​ശ്യ​വ​ത്‌​ക​രി​ക്കു​ന്ന​ത്.

കെ​എ​സ് ചി​ത്ര, വി​ജ​യ് യേ​ശു​ദാ​സ്, ഹ​രി​ച​ര​ണ്‍, സു​ദീ​പ് കു​മാ​ര്‍, സൂ​ര​ജ് സ​ന്തോ​ഷ്, അ​ന്ന ബേ​ബി എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റു ഗാ​ന​ങ്ങ​ള്‍ ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്. ചി​ത്രം ഉ​ട​ന്‍ തി​യേ​റ്റ​റു​ക​ളി​ല്‍ എ​ത്തും. പി​ആ​ർ​ഒ-​എ.​എ​സ്. ദി​നേ​ശ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.