ത​മി​ഴി​ൽ ലൈം​ഗി​ക ചൂ​ഷ​ണ​മി​ല്ലെ​ന്ന് ആ​ര് പ​റ​ഞ്ഞു?; ജീ​വ​യെ വി​മ​ർ​ശി​ച്ച് ചി​ന്മ​യി
Tuesday, September 3, 2024 3:26 PM IST
മല​യാ​ള സി​നി​മ​യി​ൽ മാ​ത്ര​മേ ലൈം​ഗി​ക​ചൂ​ഷ​ണ​ങ്ങ​ളു​ള്ളു​വെ​ന്നും ത​മി​ഴി​ൽ അ​ത്ത​രം പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്നും പ​റ​ഞ്ഞ ജീ​വ​യെ വി​മ​ർ​ശി​ച്ച് ഗാ​യി​ക ചി​ന്മ​യി ശ്രീ​പ​ദ. ത​മി​ഴ് സി​നി​മ​യി​ൽ ലൈം​ഗി​ക ചൂ​ഷ​ണ​മി​ല്ലെ​ന്ന് എ​ങ്ങ​നെ പ​റ​യാ​നാ​കും എ​ന്നാ​ണ് ചി​ന്മ​യി ചോ​ദി​ക്കു​ന്ന​ത്. ജീ​വ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു ക്ഷു​ഭി​ത​നാ​യി പ്ര​തി​ക​രി​ച്ച​തി​ന്‍റെ വാ​ർ​ത്ത പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​ണ് ചി​ന്മ​യി വി​മ​ർ​ശ​ന​മു​ന്ന​യി​ച്ച​ത്.

ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു മു​ൻ​പ് ഒ​രു സ്വ​കാ​ര്യ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു, ജീ​വ​യോ​ട് ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​നെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ങ്ങ​ൾ ഉ​യ​ർ​ന്ന​ത്. ന​ല്ലൊ​രു പ​രി​പാ​ടി​ക്കു​വ​ന്നാ​ൽ ഇ​ത്ത​രം ചോ​ദ്യ​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു​ള്ള ജീ​വ​യു​ടെ ആ​ദ്യ മ​റു​പ​ടി.

വീ​ണ്ടും ചോ​ദ്യ​ങ്ങ​ൾ ഉ​ന്ന​യി​ക്ക​പ്പെ​ട്ട​പ്പോ​ൾ ത​മി​ഴ് സി​നി​മ​യി​ൽ യാ​തൊ​രു പ്ര​ശ്ന​വും ഇ​ല്ലെ​ന്നും പ്ര​ശ്ന​ങ്ങ​ൾ മ​ല​യാ​ള സി​നി​മ​യി​ൽ മാ​ത്ര​മാ​ണെ​ന്നും ജീ​വ മ​റു​പ​ടി ന​ൽ​കി. തു​ട​ർ ചോ​ദ്യ​ങ്ങ​ളെ​ത്തി​യ​തോ​ടെ ജീ​വ പ്ര​കോ​പി​ത​നാ​യി. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​മാ​യി ത​ർ​ക്കി​ക്കു​ക​യും വാ​ക്കേ​റ്റ​മു​ണ്ടാ​വു​ക​യും ചെ​യ്തു. പി​ന്നീ​ട് പ്ര​തി​ക​രി​ക്കാ​തെ ജീ​വ സ്ഥ​ല​ത്തു​നി​ന്നു പോ​യി. സം​ഭ​വം ച​ർ​ച്ച​യാ​യ​തോ​ടെ​യാ​ണ് ജീ​വ​യ്ക്കെ​തി​രെ ചി​ന്മ​യി രം​ഗ​ത്തെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.