ത​മി​ഴ് ഗാ​യി​ക സു​ചി​ത്ര ത​നി​ക്കെ​തി​രെ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും താ​ൻ അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും ന​ടി റി​മ ക​ല്ലി​ങ്ക​ൽ. സു​ചി​ത്ര​യു​ടെ ആ​രോ​പ​ണ​ത്തി​ൽ നി​യ​മ​ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു പോ​കു​ക​യാ​ണ് റി​മ. താ​ര​ത്തി​ന്‍റെ വ​സ​തി​യി​ൽ ല​ഹ​രി പാ​ർ​ട്ടി ന​ട​ത്തി​യെ​ന്ന സു​ചി​ത്ര​യു​ടെ ആ​രോ​പ​ണ​ത്തി​ലാ​ണു റി​മ വ​ക്കീ​ൽ നോ​ട്ടി​സ് അ​യ​യ​ച്ചി​രി​ക്കു​ന്ന​ത്.

റി​മ പ​ങ്കു​വ​ച്ച കു​റി​പ്പ്

വ​ർ​ഷ​ങ്ങ​ളാ​യി നി​ങ്ങ​ളി​ൽ പ​ല​രും ഡ​ബ്ല്യു​സി​സി​ക്കും അ​തി​ന്‍റെ ല​ക്ഷ്യ​ത്തി​നും ഒ​പ്പം നി​ൽ​ക്കു​ന്നു​ണ്ട്. ഈ ​പി​ന്തു​ണ​യും വി​ശ്വാ​സ​വു​മാ​ണ് ഇ​പ്പോ​ൾ നി​ങ്ങ​ൾ​ക്കാ​യി ഇ​തെ​ഴു​താ​ൻ എ​ന്നെ പ്രേ​രി​പ്പി​ക്കു​ന്ന​ത്. ഒ​രു യൂ​ട്യൂ​ബ് ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ത​മി​ഴ് ഗാ​യി​ക സു​ചി​ത്ര ന​ട​ത്തി​യ പ്ര​സ്താ​വ​ന​ക​ൾ ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​മാ​യി നി​ര​വ​ധി വാ​ർ​ത്താ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

30 മി​നി​റ്റ് നീ​ണ്ട അ​ഭി​മു​ഖ​ത്തി​ൽ 2017 ലെ ​ലൈം​ഗി​കാ​തി​ക്ര​മ​ത്തെ അ​തി​ജീ​വി​ച്ച​യാ​ളെ പേ​രെ​ടു​ത്ത് പ​റ​ഞ്ഞ് അ​പ​മാ​നി​ക്കു​ക മാ​ത്ര​മ​ല്ല, ഇ​ത്ത​ര​മൊ​രു ആ​ക്ര​മ​ണം ത​ന്‍റെ നേ​രെ ഉ​ണ്ടാ​കു​മെ​ന്നു അ​തി​ജീ​വി​ത​യ്ക്ക് അ​റി​യാ​മാ​യി​രു​ന്നു എ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി​യും മോ​ഹ​ൻ​ലാ​ലും മ​മ്മൂ​ട്ടി​യും ചേ​ർ​ന്ന് ഹേ​മ ക​മ്മി​റ്റി​യി​ലൂ​ടെ ഫ​ഹ​ദി​നെ​പ്പോ​ലു​ള്ള ന​ട​ന്മാ​രു​ടെ ക​രി​യ​ർ ന​ശി​പ്പി​ക്കാ​നാ​യി ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്നും അ​വ​ർ ആ​രോ​പി​ക്കു​ന്നു.

ഹേ​മ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച​തെ​ന്ന് എ​ന്തി​നാ​ണെ​ന്ന് ന​മു​ക്കെ​ല്ലാ​വ​ർ​ക്കും അ​റി​യാം, ആ ​ഉ​ദ്ദേ​ശ ശു​ദ്ധി​യെ അ​ധി​ക്ഷേ​പി​ക്കു​ന്ന​വ​രെ ചോ​ദ്യം ചെ​യ്യു​ക ത​ന്നെ​വേ​ണം. ഈ ​ആ​രോ​പ​ണ​ങ്ങ​ൾ ഒ​ന്നും ത​ന്നെ മു​ഖ്യ​ധാ​രാ മാ​ധ്യ​മ​ങ്ങ​ളു​ടെ വാ​ർ​ത്ത​ക​ളി​ൽ ഇ​ടം പി​ടി​ച്ചി​ല്ലെ​ങ്കി​ലും, ഞാ​ൻ അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ടി​രു​ന്നു എ​ന്ന് അ​വ​ർ ഏ​തോ ഒ​രു മാ​ധ്യ​മ​ത്തി​ൽ വാ​യി​ച്ചു എ​ന്ന അ​വ​രു​ടെ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ പ്ര​സ്താ​വ​ന വാ​ർ​ത്താ​പ്രാ​ധാ​ന്യം നേ​ടി.

അ​ങ്ങ​നെ​യൊ​രു കാ​ര്യം സം​ഭ​വി​ച്ചി​ട്ടി​ല്ല എ​ന്ന് ഞാ​നി​പ്പോ​ൾ വ്യ​ക്ത​മാ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. ഈ ​അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ പ്ര​സ്താ​വ​ന​യ്ക്കെ​തി​രെ ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ട് പോ​കാ​ൻ ഞാ​ൻ തീ​രു​മാ​നി​ച്ചു.

ഈ ​വ്യ​ക്തി​അ​ധി​ക്ഷേ​പം ചൂ​ണ്ടി​ക്കാ​ട്ടി ഞാ​ൻ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് പ​രാ​തി ന​ൽ​കു​ക​യും മാ​ന​ന​ഷ്ട​ത്തി​ന് നോ​ട്ടി​സ് അ​യ​യ്ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഞ​ങ്ങ​ൾ​ക്ക് ഇ​തു​വ​രെ ത​ന്ന പി​ന്തു​ണ​യ്ക്ക് ഞ​ങ്ങ​ളു​ടെ ല​ക്ഷ്യ​ത്തി​ൽ വി​ശ്വ​സി​ക്കു​ന്ന എ​ല്ലാ​വ​രോ​ടും ന​ന്ദി, ന​മു​ക്ക് ഒ​രു​മി​ച്ച് മു​ന്നേ​റാം.