പ്രശസ്ത നടനും സംവിധായകനുമായ ഗിന്നസ് പക്രു സർവദീപ്ത പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രമാണ് ഫാൻസിഡ്രസ്. നവാഗതനായ രഞ്ജിത് സ്കറിയ സംവിധാനം ചെയ്യുന്ന ഫാൻസിഡ്രസിന്റെ ചിത്രീകരണം ഗോവയിൽ ആരംഭിച്ചു.
ഗിന്നസ് പക്രു, കലാഭവൻ ഷാജോൺ, ഹരീഷ് കണാരൻ, ശ്വേതാ മേനോൻ, സൗമ്യാ മേനോൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാവുന്ന ഈ ചിത്രത്തിൽ സുധീർ കരമന, ബാല, മിഥുൻ രമേശ്, സന്തോഷ് കീഴാറ്റൂർ, ബിജു കുട്ടൻ, രവീന്ദ്ര ജയൻ, സാജു നവോദയ, കോട്ടയം പ്രദീപ്, മീര, പൊന്നമ്മ ബാബു, തെസ്നിഖാൻ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.
അജയ് കുമാർ, രഞ്ജിത്ത് സ്കറിയ എന്നിവർ ചേർന്ന് തിരക്കഥ, സംഭാഷണമെഴുതുന്ന ഫാൻസിഡ്രസിന്റെ ഛായാഗ്രഹണം പ്രദീപ് നായർ നിർവഹിക്കുന്നു. രതീഷ് വേഗയാണ് സംഗീത സംവിധായകൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.