ഹൊറർ ചിത്രവുമായി നടൻ ശങ്കർ വീണ്ടും സംവിധാനത്തിലേയ്ക്ക്; എറിക് ആരംഭിച്ചു
Thursday, September 21, 2023 11:53 AM IST
നടന് ശങ്കര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജ കൊച്ചിയിൽ നടന്നു. എറിക് എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും ശങ്കർ തന്നെയാണ് ഒരുക്കിയിരിക്കുന്നത്.
ഹൊറര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. മലയാള ചലച്ചിത്ര നിർമാണ രംഗത്ത് അരങ്ങേറ്റം കുറിക്കുന്ന ക്യൂ സിനിമാസിന്റെ ആദ്യ ചിത്രമാണ് എറിക്. ക്യൂ സിനിമാസിന്റെ ലോഗോയും എറിക്കിന്റെ ടൈറ്റിലും വിജയ് ബാബു പ്രകാശനം ചെയ്തു.
തെന്നിന്ത്യൻ താരം ഗീതിക തിവാരി, ഹേമന്ത് മേനോൻ, പ്രേം പ്രവീൺ, മനു കുരിശിങ്കൽ, കിരൺ പ്രതാപ്, ആഷ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഭൂരിഭാഗവും യുകെയിൽ ചിത്രീകരിക്കുന്ന എറിക് എന്ന ചിത്രത്തിന്റെ ആദ്യഘട്ടം എറണാകുളത്ത് ആരംഭിച്ചു.
ഓഷ്യോ എന്റർടെയ്ൻമെന്റിസിന്റെ സഹകരണത്തോടെ ക്യൂ സിനിമാസിന്റെ ബാനറിൽ ശശി നായർ, ബെന്നി വാഴപ്പിള്ളിയിൽ, മധുസൂദനൻ മാവേലിക്കര, റാംജി, ശങ്കർ ടി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. ഛായാഗ്രഹണം ശ്രീജിത്ത് പാഞ്ചേനി.
കഥ മുരളി രാമൻ, സംഭാഷണം എം.കെ. ഐ. സുകുമാരൻ, പ്രസാദ്, സംഗീതം ഗിരീഷ് കുട്ടൻ, എഡിറ്റർ ഹരീഷ് മേനോൻ, പ്രൊഡക്ഷൻ കൺട്രോളർ ബിജു കടവൂർ, കല അനിഷ് ഗോപാൽ, മേക്കപ്പ് ഷാജി പുൽപ്പള്ളി, കോസ്റ്റ്യൂംസ് ആരതി ഗോപാൽ, സ്റ്റിൽസ് മോഹൻ സുരഭി,
ഡിസൈൻസ് വില്ല്യംസ് ലോയൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ പ്രശാന്ത് ഭാസി, അസോസിയേറ്റ് ഡയറക്ടർ സനീഷ്, വിഎഫ്എക്സ് ഡിജിറ്റൽ കാർവിംങ്, ആക്ഷൻ റോബിൻ ജോൺ, പ്രൊഡക്ഷൻ മാനേജർ വിമൽ വിജയ്, പിആർഒ- എ.എസ്. ദിനേശ്.