ഗാ​ന​ഗ​ന്ധ​ർ​വ്വന് ഇ​ന്ന് 81-ാം പി​റ​ന്നാ​ൾ
Sunday, January 10, 2021 3:23 PM IST
മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യഗാ​യ​ക​ൻ യേ​ശു​ദാ​സിന്‍റെ പാ​ട്ടു​ക​ൾ ഇല്ലാതെ ഒ​രു ദി​നം പോ​ലും ക​ട​ന്നു പോകില്ല മലയാളിക്ക്. പാ​ട്ടി​ന്‍റെ ജ​ന​റേ​ഷ​നു​ക​ൾ ക​ട​ന്നു​പോ​യി​ട്ടും ഇ​ന്നും പ​ക​ര​ക്കാ​ര​നി​ല്ലാ​ത്ത ഭാ​ഷാ അ​തി​രു​ക​ളും ക​ട​ന്ന സം​ഗീ​ത​ത്തി​ന്‍റെ ഇ​ന്ത്യ​ൻ പ്ര​തി​ഭാ​സമാണ് ദാസേട്ടൻ.

പി​റ​ന്നാ​ൾ ദി​ന​ത്തി​ലെ കൊ​ല്ലു​ർ മൂ​കാം​ബി​ക ക്ഷേ​ത്രം ദ​ർ​ശ​നം ഈ ​വ​ർ​ഷ​മി​ല്ല. ഇ​പ്പോ​ൾ അ​മേ​രി​ക്ക യി​ലാ​ണ് യേ​ശു​ദാ​സ്. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ഗാ​യ​ക​ൻ കാ​ഞ്ഞ​ങ്ങാ​ട് രാ​മ​ച​ന്ദ്രന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഗീ​തോത്സവം ഈ ​വ​ർ​ഷ​ത്തി​ലും അ​ര​ങ്ങേ​റും.

1940 ജ​നു​വ​രി 10ന് ​ഫോ​ർ​ട്ട്‌ കൊ​ച്ചി​യി​ൽ ആ​ഗ​സ്റ്റി​ൻ ജോ​സ​ഫിന്‍റെയും എ​ലി​സബത്തിന്‍റെയും മ​ക​നാ​യാ​ണ് യേ​ശു​ദാ​സി​ന്‍റെ ജ​ന​നം. ഇ​ന്ത്യ​യി​ലെ ഒ​ട്ടുമി​ക്ക സം​സ്ഥാ​ന ഭാ​ഷാ ചി​ത്ര​ങ്ങ​ളി​ലും പാടി​യി​ട്ടു​ണ്ട്. മുപ്പതിനായിരത്തില​ധി​കം ഗാ​ന​ങ്ങ​ൾ.

മി​ക​ച്ച പി​ന്ന​ണി ഗാ​യ​ക​നു​ള്ള ദേ​ശീ​യ അ​വാ​ർ​ഡ് 8ത​വ​ണ നേ​ടി​യി​ട്ടു​ണ്ട്. മ​റ്റു ഭാ​ഷാ സം​സ്ഥാ​ന പി​ന്ന​ണി ഗാ​യ​ക അ​വാ​ർ​ഡു​ക​ൾ വേ​റെ​യും. ജ​നപ്രി​യ ഗാ​ന​ങ്ങ​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ പാടി​യി​ട്ടു​ണ്ടെ​ങ്കി​ലും ശു​ദ്ധസം​ഗീ​ത​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ങ്ങ​ൾ ഉ​യ​ർ​ത്തിപ്പിടി​ക്കു​ന്ന ഗാ​യ​ക​നാ​ണ്.

പ​ത്മ​ശ്രീ, പ​ത്മ​ഭൂ​ഷ​ൻ, പ​ത്മവി​ഭൂ​ഷ​ൻ തു​ട​ങ്ങി പ​ര​മോ​ന്ന​ത ദേ​ശീ​യ അ​വാ​ർ​ഡു​ക​ളും, സിഎ​ൻഎ​ൻ, ഐ​ബിഎ​ൻ പു​ര​സ്‌​കാ​ര​ങ്ങ​ളും നേ​ടി. മ​ല​യാ​ളിക​ളു​ടെ അ​ഭി​മാ​ന​വും സ്വ​കാ​ര്യ അ​ഹ​ങ്കാ​രവു​മാ​യ പ്രി​യ ഗാ​നഗ​ന്ധ​ർ​വ​ന് പി​റ​ന്നാ​ൾ ആ​ശം​സ​ക​ൾ.

പ്രേം ​ടി. നാ​ഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.