ന​ടി ഹ​ൻ​സി​ക​യു​ടെ വി​വാ​ഹ വീ​ഡി​യോ; ടീസർ
Tuesday, January 31, 2023 3:34 PM IST
ന​ടി ഹ​ൻ​സി​ക മേ​ധ്‌വാ​നി​യു​ടെ വി​വാ​ഹ വീ​ഡി​യോ​യു​ടെ ടീസർ പു​റ​ത്തി​റ​ക്കി. ഡി​സ്നി പ്ല​സ് ഹോ​ട്ട്സ്റ്റാ​റി​ലൂ​ടെ​യാ​ണ് ടീസർ റിലീസ് ചെയ്തത്. ഫെ​ബ്രു​വ​രി പ​ത്തി​നാ​ണ് വി​വാ​ഹ വീ​ഡി​യോ റി​ലീ​സ് ചെ​യ്യു​ക. ഹ​ൻ​സി​കാ​സ് ശാ​ദി ല​വ് ഡ്രാ​മ എ​ന്നാ​ണ് ഷോ​യു​ടെ പേ​ര്.



ആ​രു​ടെ​യും ഭൂ​ത​കാ​ല​ത്തെ​ക്കു​റി​ച്ച് ചി​ക​ഞ്ഞു നോ​ക്ക​രു​തെ​ന്നും പ്ര​മോ​യി​ൽ അ​വ​ർ പ​റ​യു​ന്നു​ണ്ട്. മാ​താ​പി​താ​ക്ക​ളെ വി​ട്ടു പോ​കു​ന്ന​തി​ലു​ള്ള സ​ങ്ക​ട​വും ഹ​ൻ​സി​ക പ​ങ്കു​വ​യ്ക്കു​ന്നു.

ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​ണ് ഹ​ൻ​സി​ക​യും മും​ബൈ വ്യ​വ​സാ​യി​യും ന​ടി​യു​ടെ ബി​സി​ന​സ്സ് പ​ങ്കാ​ളി​യു​മാ​യ സു​ഹൈ​ൽ ഖ​തൂ​രി​യും വി​വാ​ഹി​ത​രാ​കു​ന്ന​ത്. ഡി​സം​ബ​ർ നാ​ലി​ന് ജ​യ്പൂ​രി​ൽ വ​ച്ചാ​യി​രു​ന്നു വി​വാ​ഹം. പ​തി​നാ​ലാം നൂ​റ്റാ​ണ്ടി​ൽ നി​ർ​മ്മി​ച്ച ജ​യ്പൂ​രി​ലെ മു​ണ്ടോ​ട്ട കോ​ട്ട​യി​ൽ വ​ച്ചാ​ണ് ഹ​ൻ​സി​ക​യു​ടെ വി​വാ​ഹാ​ഘോ​ഷം ന​ട​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.