കു​ഞ്ഞി​ക്ക വി​ളി ഇ​ഷ്ടം
Wednesday, September 30, 2020 7:30 PM IST
താ​ര​പു​ത്ര​ൻ എ​ന്ന​തി​ന​പ്പു​റം സ്വ​ന്തം ക​ഴി​വു​കൊ​ണ്ടു താ​ര​മാ​യി മാ​റി​യ ന​ട​നാ​ണ് ദു​ൽ​ഖ​ർ സ​ൽ​മാ​ൻ. ദു​ൽ​ഖ​ർ എ​ന്ന ത​ന്‍റെ പേ​ര് ഭ​യ​ങ്ക​ര ഫോ​ർ​മ​ലാ​ണെ​ന്നും കേ​ൾ​ക്കാ​ൻ സു​ഖം കു​ഞ്ഞി​ക്ക എ​ന്നാ​ണെ​ന്നും ദു​ൽ​ഖ​റി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ.

മ​മ്മൂ​ട്ടി​യെ മ​മ്മൂ​ക്ക എ​ന്ന് വി​ളി​ക്കു​ന്ന​തി​ന്‍റെ ബാ​ക്കി​യെ​ന്നോ​ണ​മാ​ണ് ദു​ൽ​ഖ​റി​നെ കു​ഞ്ഞി​ക്ക എ​ന്ന് വി​ളി​ച്ച് തു​ട​ങ്ങി​യ​ത്. ഒ​ര​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു ദു​ൽ​ഖ​ർ സ​ൽ​മാ​ൻ മ​ന​സ് തു​റ​ന്ന​ത്.

കു​ഞ്ഞി​ക്ക​യെ​ന്ന് ആ​രാ​ണ് ആ​ദ്യം വി​ളി​ച്ച​തെ​ന്ന് ഓ​ർ​മ​യി​ല്ല. പ​ക്ഷേ ആ ​വി​ളി​യി​ൽ ഒ​രു സ്നേ​ഹം നി​റ​ഞ്ഞ് നി​ൽ​ക്കു​ന്ന​താ​യി തോ​ന്നി. അ​ത് കൊ​ണ്ട് ത​ന്നെ ഇ​പ്പോ​ൾ ആ ​പേ​ര് എ​നി​ക്കും ഇ​ഷ്ട​മാ​ണ്. ദു​ൽ​ഖ​ർ സ​ൽ​മാ​ൻ എ​ന്ന് കേ​ൾ​ക്കു​ന്ന​ത് ഭ​യ​ങ്ക​ര ഫോ​ർ​മ​ലാ​യാ​ണ് ഇ​ന്ന് ഫീ​ൽ ചെ​യ്യു​ന്ന​ത്.

ദു​ൽ​ഖ​ർ സ​ൽ​മാ​ൻ എ​ന്ന പേ​ര് സ്കൂ​ൾ കാ​ല​ത്തേ ഒ​പ്പം പ​ഠി​ക്കു​ന്ന​വ​ർ​ക്ക് ഒ​രു പ്ര​ശ്ന​മാ​യി​രു​ന്നു ഡി​ക്യു എ​ന്ന വി​ളി​ക​ളെ​ല്ലാം ഉ​യ​ർ​ന്ന് വ​ന്ന​താ​ണ്. ചി​ല​രെ​ന്നെ അ​ന്ന് സ​ൽ​മ എ​ന്നെ​ല്ലാം വി​ളി​ച്ചു. അ​തൊ​ന്നും തി​രു​ത്താ​ൻ ഞാ​ൻ ശ്ര​മി​ച്ചി​ല്ല.

അ​മേ​രി​ക്ക​ൻ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്ന് ബി​രു​ദം നേ​ടി വി​ദേ​ശ​ത്ത് ക​ഴി​യു​ന്ന കാ​ല​ത്താ​ണ് സി​നി​മ​യു​ടെ വി​ളി ദു​ൽ​ഖ​റി​നെ തേ​ടി എ​ത്തു​ന്ന​ത്. രാ​ഷ്‌​ട്രീ​യത്തി​ലും ബി​സി​ന​സി​ലും സി​നി​മ​യി​ലു​മെ​ല്ലാം പേ​രെ​ടു​ത്ത​വ​രു​ടെ മ​ക്ക​ൾ സ​മാ​ന പാ​ത​യി​ലേ​ക്ക് ഇ​റ​ങ്ങി ചെ​ല്ലു​ന്ന​തി​നെ കു​റി​ച്ച് കു​ടും​ബം ചി​ന്തി​ക്കു​ന്ന​തി​ന് മു​ന്പേ അ​തു സ​മൂ​ഹം അ​ത് ച​ർ​ച്ച​യ്ക്കെ​ടു​ക്കും.

ദു​ൽ​ഖ​ർ സ​ൽ​മാ​ൻ എ​ന്നാ​ണ് സി​നി​മ​യി​ലേ​ക്ക് വ​രു​ന്ന​തെ​ന്ന ചോ​ദ്യം മ​മ്മൂ​ട്ടി​യു​ടെ സു​ഹൃ​ത്തു​ക്ക​ൾ ചോ​ദി​ച്ചു​തു​ട​ങ്ങി​യ കാ​ല​മാ​യി​രു​ന്നു അ​തെ​ന്നും ദു​ൽ​ഖ​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.