ദൃ​ശ്യം ഇ​ന്തോ​നേ​ഷ്യ​യി​ൽ ദൃ​ശ്യ​മാ​കും
Friday, September 17, 2021 2:51 PM IST
ജീ​ത്തു ജോ​സ​ഫി​ന്‍റെ ദൃ​ശ്യം ഇ​ന്തോ​നേ​ഷ്യ​യി​ലേ​ക്ക് പ​റ​ക്കു​ന്നു. ഇ​ന്തോ​നേ​ഷ്യ​ൻ ഭാ​ഷ​യി​ലേ​ക്ക് റീ​മേ​ക്ക് ചെ​യ്യു​ന്ന ആ​ദ്യ മ​ല​യാ​ള ചി​ത്ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ദൃ​ശ്യം. ജീ​ത്തു ജോ​സ​ഫ് ത​ന്നെ​യാ​ണ് ഈ ​വി​വ​രം സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി അ​റി​യി​ച്ച​ത്.

ജ​ക്കാ​ർ​ത്ത​യി​ലെ പി​ടി ഫാ​ൽ​ക്ക​ൺ ക​മ്പ​നി​യാ​ണ് ചി​ത്രം ഇ​ന്ത്യോ​നേ​ഷ്യ​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ത​മി​ഴ്, ക​ന്ന​ഡ, തെ​ലു​ങ്ക്, ഹി​ന്ദി, സിം​ഹ​ള, ചൈ​നീ​സ് ഭാ​ഷ​ക​ളി​ലേ​ക്ക് നേ​ര​ത്തെ ചി​ത്രം റീ​മേ​ക്ക് ചെ​യ്തി​രു​ന്നു.

ദൃ​ശ്യം മ​ല​യാ​ള​ത്തി​ൽ റി​ലീ​സാ​യി എ​ട്ടു വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് ഇ​ന്തോ​നേ​ഷ്യ​യി​ൽ റീ​മേ​ക്കി​ന് ഒ​രു​ങ്ങു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.