ദി​ലീ​പി​ന്‍റെ സ​ഹോ​ദ​ര​ൻ അനൂപ് സം​വി​ധാ​യ​ക​നാ​കു​ന്നു
Wednesday, July 17, 2019 10:56 AM IST
ന​ട​ൻ ദി​ലീ​പി​ന്‍റെ സ​ഹോ​ദ​ര​ൻ അ​നൂ​പ് സം​വി​ധാ​ന രം​ഗ​ത്തേ​ക്ക് ക​ട​ക്കു​ന്നു. അ​ർ​ജ്ജു​ൻ അ​ശോ​ക​നാ​ണ് ചി​ത്ര​ത്തി​ൽ നാ​യ​ക​നാ​കു​ന്ന​തെ​ന്നാ​ണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സിനിമയുടെ പൂ​ജ ഇ​ട​പ്പ​ള്ളി അ​ഞ്ചു​മ​ന ക്ഷേ​ത്ര​ത്തി​ൽ വെ​ച്ചു ന​ട​ന്നു.

ദി​ലീ​പി​ന്‍റെ ത​ന്നെ ഗ്രാ​ൻ​ഡ് പ്രൊ​ഡ​ക്ഷ​ൻ​സാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്. സ​ന്തോ​ഷ് എ​ച്ചി​ക്കാ​ന​മാ​ണ് തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത്. പൂ​ജാ ച​ട​ങ്ങി​ൽ ദി​ലീ​പി​ന്‍റെ മ​ക​ള്‍ മീ​നാ​ക്ഷി​യും പ ​ങ്കെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.