ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യി ധ്യാ​ൻ; 'സ​ത്യം മാ​ത്ര​മേ ബോ​ധി​പ്പി​ക്കു' 14ന്
Sunday, January 9, 2022 4:05 PM IST
ധ്യാ​ന്‍ ശ്രീ​നി​വാ​സ​നെ നാ​യ​ക​നാ​ക്കി സാ​ഗ​ര്‍ ഹ​രി ര​ച​ന​യും സം​വി​ധാ​ന​വും നി​ര്‍​വ​ഹി​ക്കു​ന്ന "സ​ത്യം മാ​ത്ര​മേ ബോ​ധി​പ്പി​ക്കു' എ​ന്ന ചി​ത്രം ജ​നു​വ​രി 14ന്‌ ​തീ​യേ​റ്റ​റുകളിലെത്തുന്നു. ധ്യാ​ന്‍ ശ്രീ​നി​വാ​സ​ന്‍ ആ​ദ്യ​മാ​യി ഒ​രു ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ആ​യി എ​ത്തു​ന്ന പ്ര​ത്യേ​ക​ത കൂ​ടി ഈ ​സി​നി​മയ്ക്കുണ്ട്.

ധ്യാ​ന്‍ ശ്രീ​നി​വാ​സ​നെ കൂ​ടാ​തെ, സു​ധീ​ഷ്, ജോ​ണി ആ​ന്‍റണി, ഡോ. ​റോ​ണി, അം​ബി​ക തുടങ്ങിയവരും ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. ധ​നേ​ഷ് ര​വീ​ന്ദ്ര​നാ​ഥ് ഛായാഗ്രഹണവും അ​ജീ​ഷ് ആ​ന​ന്ദ് ചിത്രസംയോജനവും നിർവഹിക്കുന്നു.

"സൂ​ത്ര​ക്കാ​ര​ന്‍', 'കെ​ട്ട്യോ​ളാ​ണ് എ​ന്‍റെ മാ​ലാ​ഖ' എ​ന്നീ ചി​ത്ര​ങ്ങൾക്കു ശേ​ഷം സ്മൃ​തി സി​നി​മാ​സിന്‍റെ ബാ​ന​റി​ല്‍ വി​ച്ചു ബാ​ല​മു​ര​ളി നി​ര്‍മിക്കു​ന്ന ര​ണ്ടാ​മ​ത്തെ ചി​ത്ര​മാ​ണി​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.