ദാസനും വിജയനുമായി ധ്യാനും അജുവും
Thursday, November 26, 2020 5:08 PM IST
മലയാളികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട കൂട്ടുകെട്ടാണ് ദാസനും വിജയനും. മോഹൻലാലും ശ്രീനിവാസനും ദാസനും വിജയനുമായി വീണ്ടുമെത്തുന്നതും കാത്തിരിക്കുന്ന പ്രേക്ഷകരുടെ മുന്നിലേക്ക് മറ്റൊരു ദാസനും വിജയനുമെത്തുന്നു.

ധ്യാൻ ശ്രീനിവാസനും അജു വർഗീസും ദാസനും വിജയനുമായെത്തുന്ന പുതിയ ചിത്രമായ ഖാ​ലി പേ​ഴ്സ് ഓ​ഫ് ദി ​ബി​ല്യ​നേ​ഴ്സ് എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചു. ലി​ജോ ജോ​സ് പെ​ല്ലി​ശേരി, വി.​എം.​വി​നു എ​ന്നി​വ​രു​ടെ സംവിധാനസ​ഹാ​യി ആയിരുന്ന മാക്സ്‌വെൽ ജോസ് ആണ് ചിത്രം എഴുതി സംവിധാനം ചെയ്യുന്നത്.

ഐ​ടി ​പ്ര​ഫ​ഷ​ണ​ലു​ക​ളാ​യ ബി​ബി​ൻ​ദാ​സ്, ബി​ബി​ൻ വി​ജ​യ് എന്നീ കഥാപാത്രങ്ങളെയാണ് ധ്യാനും അജുവും അവതരിപ്പിക്കുന്നത്. ദാസനും വിജയനുമായാണ് ഇവർ ചിത്രത്തിൽ അറിയപ്പെടുന്നത്. അ​മ്പി​ളി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യ ത​ൻ​വി റാം ​ആ​ണ് നാ​യി​ക.



ഇവർക്കൊപ്പം ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി, ര​മേ​ഷ് പി​ഷാ​ര​ടി, അ​ഹ​മ്മ​ദ് സി​ദ്ദി​ഖ്, അ​ല​ൻ​സി​യ​ർ, ജോ​ണി ആ​ന്‍റണി, ​മേ​ജ​ർ ര​വി, ഇ​ട​വേ​ള ബാ​ബു, സോ​ഹ​ൻ സീ​നു​ലാ​ൽ, ലെ​ന, സ​ര​യൂ ദി​പ്തി, നീ​നാ കു​റു​പ്പ്, ദീ​പ്തി ക​ല്യാ​ണി എന്നിവരും മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. ഇവർക്ക് പുറമേ സ​ണ്ണി വെ​യ്നും ര​ഞ്ജി​നി ഹ​രി​ദാ​സും അ​തി​ഥി​താ​ര​ങ്ങ​ളാ​യി എ​ത്തു​ന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ബ​ഞ്ചാ എ​ന്‍റ​ർ​ടെയ്​ൻ​മെന്‍റിന്‍റെ ബാ​ന​റി​ൽ അ​ഹ​മ്മ​ദ് റു​ബി​ൻ സ​ലിം, അ​നു ജൂ​ബി ജ​യിം​സ്, നഹാ​സ് എം.​അ​ഹ​മ്മ​ദ് എ​ന്നി​വ​രാ​ണ് ഈ ​ചി​ത്രം നി​ർ​മ്മി​ക്കു​ന്ന​ത്. അ​നി​ൽ ലാ​ലി​ന്‍റെ വരിക​ൾ​ക്ക് പ്ര​കാ​ശ് അ​ല​ക്സ് ഈ​ണം പ​ക​രു​ന്നു. സ​ന്തോ​ഷ് ത​നി​മ ഛായാ​ഗ്ര​ഹ​ണ​വും നൗ​ഫ​ൽ അ​ബ്ദു​ള്ള ചിത്രസംയോജനവും നി​ർ​വഹി​ക്കു​ന്നു.

ബു​ധ​നാ​ഴ്ച കൊ​ച്ചി ഇ​ട​പ്പ​ള്ളി അ​ഞ്ചുമ​ന ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങോ​ടെ ചി​ത്രീ​ക​ര​ണ​ത്തി​നു തു​ട​ക്ക​മാ​യി. ​റോ​ജി ​എം. ​ജോ​ൺ എം​എ​ൽ​എ സ്വി​ച്ചോ​ൺ ക​ർ​മം നി​ർ​വഹി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.