പ​ഠാ​ൻ വി​ജ​യാ​ഘോ​ഷത്തി​നി​ട​യി​ൽ വി​കാ​ര​നി​ർ​ഭ​ര‌​യാ​യി വാ​ക്കു​ക​ൾ ഇ​ട​റി ദീ​പി​ക; വീ​ഡി‌​യോ
Tuesday, January 31, 2023 12:09 PM IST
തി​യ​റ്റ​റുകളിൽ വ​ൻ വി​ജ​യം നേ​ടി മു​ന്നേ​റുന്ന പ​ഠാ​ന്‍റെ വി​ജ​യാ​ഘോ​ഷ​ത്തി​നി​ട​യി​ൽ വാ​ക്കു​ക​ൾ ഇ​ട​റി വി​കാ​ര​ധീ​ത​യാ​യി ദീ​പി​ക പാ​ദു​ക്കോ​ൺ. ചി​ത്ര​ത്തി​ലെ ഒ​രു ഗാ​ന​രം​ഗ​ത്തി​ൽ ദീ​പി​ക​യു​ടെ വ​സ്ത്ര​ധാ​ര​ണം വി​വാ​ദ​ത്തി​ന് കാ​ര​ണ​മാ​യെ​ങ്കി​ലും അ​തൊ​ന്നും ചി​ത്ര​ത്തെ ബാ​ധി​ച്ചി​ല്ല.

ഷാ​രു​ഖ് ഖാ​നും ജോ​ൺ എ​ബ്രാ​ഹു​മൊ​ന്നി​ച്ചു​ള്ള വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ലാ​ണ് താ​രം വി​കാ​രാ​ധീ​ത​യാ​യ​ത്. ക​ണ്ണു​ക​ൾ നി​റ​ഞ്ഞ ദീ​പി​ക പി​ന്നീ​ട് ഷാ​രു​ഖു​മൊ​ത്തു​മു​ള്ള അ​ഭി​ന​യ​മു​ഹൂ​ർ​ത്ത​ങ്ങ​ളും പ​ങ്കു​വ​ച്ചു.

ഞ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള കെ​മി​സ്‍​ട്രി ഇ​പ്പോ​ഴു​മു​ള്ള​ത് വ​ള​രെ ര​സ​ക​ര​മാ​ണ്. പ​ഠാ​നി​ലെ ഞ​ങ്ങ​ളു​ടെ ക​ഥാ​പാ​ത്ര​ങ്ങ​ള്‍ വ്യ​ത്യ​സ്‍​ത​മാ​യി​രു​ന്നു. ഓം ​ശാ​ന്തി ഓം, ​ഹാ​പ്പി ന്യൂ ​ഇ​യ​ര്‍, ചെ​ന്നൈ എ​ക്സ്പ്ര​സ് എ​ന്നി​വ​യൊ​ക്കെ ഞ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള ബ​ന്ധ​വും സ്‍​നേ​ഹ​വും കൊ​ണ്ടാ​ണ് പ്ര​ത്യേ​ക​ത​യു​ള്ള​താ​കു​ന്ന​ത്.

ഷാ​റു​ഖ് ഖാ​ന് എ​ന്നെ​ക്കു​റി​ച്ചു​ള്ള ഒ​രു പ്ര​തീ​ക്ഷ ഇ​ല്ലാ​യി​രു​ന്നെ​ങ്കി​ല്‍ ഞാ​ൻ ഇ​വി​ടെ ഉ​ണ്ടാ​കു​മാ​യി​രു​ന്നി​ല്ല. ഓം ​ശാ​ന്തി ഓ​മി​ന് മു​മ്പ് സി​നി​മ​യു​ടെ സെ​റ്റി​ല്‍ ഒ​രി​ക്ക​ലും പോ​യി​ട്ടി​ല്ല. പ​ക്ഷേ അ​ദ്ദേ​ഹം അ​ത് വ​ള​രെ ആ​ത്മ​വി​ശ്വാ​സ​മു​ണ്ടാ​ക്കി. അ​ത് അ​ദ്ദേ​ഹ​ത്തി​നു പോ​ലും അ​റി​യാ​ത്ത ത​ര​ത്തി​ല്‍ സ്‍​ക്രീ​നി​ലേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു.



പ​ഠാ​ൻ ജ​ന​ങ്ങ​ൾ ഏ​റ്റെ​ടു​ക്കു​ന്ന​ത് കാ​ണു​മ്പോ​ൾ അ​തി​യാ​യ സ​ന്തോ​ഷം. സി​നി​മ റി​ലീ​സ് ചെ​യ്ത സ​മ​യ​ത്ത് ആ​രാ​ധ​ക​ർ​ക്കൊ​പ്പം കാ​ണ​ണ​മെ​ന്ന് ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു. അ​ത് സാ​ധി​ച്ചി​ല്ല. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ചി​ല തി​യ​റ്റ​റു​ക​ളി​ൽ പോ​യി അ​വ​രു​ടെ പ്ര​തി​ക​ര​ണ​ങ്ങ​ൾ നേ​രി​ട്ടു ക​ണ്ടു.

ഇ​ങ്ങ​നെ​യൊ​രു സി​നി​മ​യ്ക്ക് ലോ​ക​മൊ​ട്ടാ​കെ​യു​ള്ള ആ​ളു​ക​ളെ ഒ​ന്നി​ച്ചു​കൂ​ട്ടാ​ൻ ക​ഴി​യു​ന്നു എ​ന്ന​ത് ത​ന്നെ വ​ലി​യ കാ​ര്യം. അ​വ​ര്‍​ക്കെ​ല്ലാം ഈ ​ചി​ത്ര​ത്തി​ലൂ​ടെ സ​ന്തോ​ഷം ല​ഭി​ക്കു​ന്നു. ഉ​ത്സ​വം പോ​ല​യൊ​ണ് ആ ​സി​നി​മ​യെ ആ​ഘോ​ഷി​ക്കു​ന്ന​ത്
. ദീ​പി​ക പാ​ദു​ക്കോ​ൺ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.