അ​ന്നു ടെ​സ്റ്റ് ചെ​യ്തി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ അ​ത് കാ​ൻ​സ​റാ​യി മാ​റു​മാ​യി​രു​ന്നു: ചി​ര​ഞ്ജീ​വി
Sunday, June 4, 2023 12:51 PM IST
ത​നി​ക്ക് കാ​ൻ​സ​ർ ബാ​ധി​ച്ചു​വെ​ന്ന ത​ര​ത്തി​ൽ പ്ര​ച​രി​ച്ച വാ​ർ​ത്ത​ക​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് ന​ട​ൻ ചി​ര​ഞ്ജീ​വി. നാ​ളു​ക​ൾ​ക്ക് മു​ൻ​പ് കാ​ൻ​സ​ർ അ​ല്ലാ​ത്ത പോ​ളി​പ്സ് ക​ണ്ടെ​ത്തി​യി​രു​ന്നു​വെ​ന്നും ആ​ദ്യ​മേ ടെ​സ്റ്റ് ചെ​യ്തി​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ അ​ത് കാ​ൻ​സ​റാ​യി മാ​റു​വാ​യി​രു​ന്നു​വെ​ന്നും താ​ൻ പ​റ​ഞ്ഞ​ത് വ​ള​ച്ചൊ​ടി​ക്കു​ക​യാ​യി​രു​ന്നു എ​ന്നും ട്വീ​റ്റി​ൽ ചി​ര​ഞ്ജീ​വി വ്യ​ക്ത​മാ​ക്കി.

കു​റ​ച്ചു കാ​ലം മു​മ്പ് ഒ​രു കാ​ൻ​സ​ർ സെ​ന്‍റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​മ്പോ​ള്‍ കാ​ൻ​സ​റി​നെ കു​റി​ച്ച് അ​വ​ബോ​ധം വ​ള​ർ​ത്തേ​ണ്ട​തി​നെ​ക്കു​റി​ച്ച് ഞാ​ൻ സം​സാ​രി​ച്ചു. നി​ങ്ങ​ൾ പ​തി​വാ​യി മെ​ഡി​ക്ക​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ൽ നി​ങ്ങ​ൾ​ക്ക് കാ​ൻ​സ​റി​നെ പ്ര​തി​രോ​ധി​ക്കാം എ​ന്ന് ഞാ​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി.



ഒ​പ്പം ത​ന്നെ ഞാ​ന്‍ കോ​ള​ൻ സ്കോ​പ്പ് ടെ​സ്റ്റ് ന​ട​ത്തി​യി​രു​ന്നു​വെ​ന്നും കാ​ന്‍​സ​ര്‍ അ​ല്ലാ​ത്ത പോ​ളി​പ്സ് ക​ണ്ടെ​ത്തി അ​ത് നീ​ക്കം ചെ​യ്തു​വെ​ന്നും പ​റ​ഞ്ഞു. 'ആ​ദ്യം ടെ​സ്റ്റ് ചെ​യ്തി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ അ​ത് കാ​ന്‍​സ​റാ​യി മാ​റു​മാ​യി​രു​ന്നു' എ​ന്നാ​ണ് ഞാ​ൻ പ​റ​ഞ്ഞ​ത്. അ​തു​കൊ​ണ്ട് ത​ന്നെ എ​ല്ലാ​വ​രും മു​ൻ​ക​രു​ത​ലു​ക​ൾ എ​ടു​ത്ത് മെ​ഡി​ക്ക​ൽ ടെ​സ്റ്റ്/​സ്‌​ക്രീ​നിം​ഗ് ന​ട​ത്ത​ണം എ​ന്നും പ​റ​ഞ്ഞി​രു​ന്നു.

എ​ന്നാ​ൽ ചി​ല മാ​ധ്യ​മ​ങ്ങ​ള്‍ ഞാ​ന്‍ പ​റ​ഞ്ഞ​ത് മ​ന​സി​ലാ​ക്കാ​തെ "എ​നി​ക്ക് കാ​ൻ​സ​ർ വ​ന്നു', 'ചി​കി​ത്സ കൊ​ണ്ടാ​ണ് ഞാ​ൻ ര​ക്ഷ​പ്പെ​ട്ട​ത്' എ​ന്നൊ​ക്കെ പ​റ​ഞ്ഞ് വാ​ർ​ത്ത​ക​ൾ എ​ഴു​തി​വി​ട്ടു. ഇ​ത് വ​ലി​യ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ന് കാ​ര​ണ​മാ​യി.

നി​ര​വ​ധി​പേ​ർ എ​ന്‍റെ ആ​രോ​ഗ്യ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ന്നു. അ​വ​ർ​ക്കെ​ല്ലാം വേ​ണ്ടി​യാ​ണ് ഈ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​രു​ത്തു​ന്ന​ത്. അ​ത്ത​രം മാ​ധ്യ​മ​ങ്ങ​ളോ​ട് ഒ​രു അ​ഭ്യ​ർ​ത്ഥ​ന കൂ​ടി. വി​ഷ​യം മ​ന​സ്സി​ലാ​ക്കാ​തെ അ​സം​ബ​ന്ധ​ങ്ങ​ൾ എ​ഴു​ത​രു​ത്. ഇ​ക്കാ​ര​ണ​ത്താ​ൽ പ​ല​രും ഭ​യ​പ്പെ​ടു​ക​യും വേ​ദ​നി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്.
ചി​ര​ഞ്ജീ​വി ട്വീ​റ്റ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.