"ഇ​ത്ര​യേ​റെ ന​വാ​ഗ​ത​ർ​ക്ക് അ​വ​സ​രം ന​ല്കി​യ മ​റ്റൊ​രു ന​ട​ൻ ഇ​ന്ത്യ​ന്‍ സി​നി​മ​യി​ല്‍ ത​ന്നെ കാ​ണി​ല്ല..'
Wednesday, February 24, 2021 4:39 PM IST
മ​മ്മൂ​ട്ടി നാ​യ​ക​നാ​യ കാ​ഴ്ച എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് സം​വി​ധാ​യ​ക​നാ​യു​ള്ള ബ്ലെ​സി​യു​ടെ അ​ര​ങ്ങേ​റ്റം. സി​നി​മ വ​ലി​യ ശ്ര​ദ്ധ നേ​ടു​ക​യും ചെ​യ്തു. ബ്ല​സി​യു​ടെ സി​നി​മാ ജീ​വി​ത​ത്തി​ലെ വി​ജ​യ​ത്തി​ന്‍റെ തു​ട​ക്ക​മാ​യി​രു​ന്നു കാ​ഴ്ച.

ഇ​പ്പോ​ഴി​താ മ​മ്മൂ​ട്ടി​യെ​ക്കു​റി​ച്ച് ബ്ലെ​സി ന​ട​ത്തി​യ തു​റ​ന്നു​പ​റ​ച്ചി​ൽ ച​ർ​ച്ച​യാ​കു​ക​യാ​ണ്. മ​മ്മൂ​ക്ക​യു​ടെ സ്‌​നേ​ഹ​ത്തി​ലൂ​ടെ​യാ​ണ് താ​ൻ സം​വി​ധാ​യ​ക​നും എ​ഴു​ത്തു​കാ​ര​നും ആ​യ​തെ​ന്നാ​ണ് ബ്ലെ​സി പ​റ​ഞ്ഞ​ത്. എ​ഴു​താ​ന്‍ അ​റി​യാ​തി​രു​ന്ന ത​ന്നോ​ട് എ​ഴു​താ​ന്‍ പ​റ​ഞ്ഞ് കാ​ഴ്ച എ​ഴു​താ​നും ത​ന്മാ​ത്ര​യെ​ഴു​താ​നും ഭ്ര​മ​രം എ​ഴു​താ​നു​മൊ​ക്കെ ഇ​ന്‍​സ്പി​രേ​ഷ​ന്‍ ത​ന്ന​ത് മ​മ്മൂ​ക്ക​യാ​ണെ​ന്നും ബ്ലെ​സി പ​റ​ഞ്ഞു.

ദി ​പ്രീ​സ്റ്റ് റി​ലീ​സ് ചെ​യ്യു​മ്പോ​ൾ അ​തി​ല്‍ ഏ​റ്റ​വും അ​ധി​കം സ​ന്തോ​ഷി​ക്കു​ന്ന കാ​ര്യം ഒ​രു പു​തു​മു​ഖ സം​വി​ധാ​യ​ക​നെ മ​മ്മൂ​ക്ക പ​രീ​ക്ഷി​ക്കു​ന്നു എ​ന്ന​താ​ണെ​ന്നും ബ്ലെ​സി പ​റ​യു​ന്നു. ഇ​ന്ത്യ​ന്‍ സി​നി​മ​യി​ല്‍ ത​ന്നെ ഇ​ത്ര​യേ​റെ ന​വാ​ഗ​ത സം​വി​ധാ​യ​ക​രെ വെ​ച്ച് സി​നി​മ ചെ​യ്ത മ​റ്റൊ​രാ​ളു​ണ്ടാ​വി​ല്ല. അ​വ​രി​ല്‍ ഏ​റി​യ പ​ങ്കും ഇ​ന്ന് മ​ല​യാ​ള​ത്തി​ലെ പ്ര​മു​ഖ​രാ​യി നി​ല്‍​ക്കു​ന്നു​വെ​ന്നും ബ്ലെ​സി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.