"ആ ​കാ​ര്യ​മോ​ർ​ത്ത് ഇ​ന്നും സ​ങ്ക​ട​പ്പെ​ടാ​റു​ണ്ട്'
Friday, May 14, 2021 4:40 PM IST
പ​ത്മ​രാ​ജ​ന്‍ എ​ന്ന അ​നു​ഗ്ര​ഹീ​ത സം​വി​ധാ​യ​ക​ന്‍ മ​ല​യാ​ള​ത്തി​നു സം​ഭാ​വ​ന ന​ല്‍​കി​യ ന​ട​നാ​ണ് അ​ശോ​ക​ന്‍.

പെ​രു​വ​ഴി​യ​മ്പ​ലം എ​ന്ന സി​നി​മ​യി​ലൂ​ടെ ച​ല​ച്ചി​ത്ര ജി​വി​തം ആ​രം​ഭി​ച്ച അ​ശോ​ക​ന്‍ ത​ന്‍റെ ആ​ദ്യ​സി​നി​മ നി​ര്‍​മി​ച്ച പ്രേം ​പ്ര​കാ​ശി​നോ​ട് സ്‌​നേ​ഹ​പൂ​ര്‍​വ​മാ​യ ഒ​രു പ​രാ​തി​യു​ണ്ടെ​ന്ന് ഒ​ര​ഭി​മു​ഖ​ത്തി​ല്‍ തു​റ​ന്നു പ​റ​ഞ്ഞു. പെ​രു​വ​ഴി​യ​മ്പ​ല​ത്തി​ന് ശേ​ഷം പ്രേം ​പ്ര​കാ​ശ് നി​ര്‍​മി​ച്ച ഒ​രൊ​റ്റ സി​നി​മ​ക​ളി​ല്‍ പോ​ലും ത​നി​ക്ക് വേ​ഷം ന​ല്‍​കി​യി​ല്ല എ​ന്ന​താ​ണ് അ​ശോ​ക​ന്‍റെ തു​റ​ന്നു പ​റ​ച്ചി​ല്‍.

പ്രേം ​പ്ര​കാ​ശ് ചേ​ട്ട​ന്‍ നി​ര്‍​മി​ച്ച് പ​ത്മ​രാ​ജ​ന്‍ സാ​ര്‍ സം​വി​ധാ​നം ചെ​യ്ത "പെ​രു​വ​ഴി​യ​മ്പ​ലം' എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് ഞാ​ന്‍ എ​ന്‍റെ സി​നി​മാ ജീ​വി​തം തു​ട​ങ്ങു​ന്ന​ത്. എ​ന്നി​ലെ ന​ട​നെ ക​ണ്ടെ​ടു​ത്ത പ​ത്മ​രാ​ജ​ന്‍ സാ​റി​നോ​ടും, പ്രേം ​പ്ര​കാ​ശ് ചേ​ട്ട​നോ​ടും എ​നി​ക്ക് ക​ട​പ്പാ​ടു​ണ്ട്.

പ​ത്മ​രാ​ജ​ന്‍ സാ​ര്‍ എ​നി​ക്ക് വീ​ണ്ടും സി​നി​മ​യി​ല്‍ വേ​ഷ​ങ്ങ​ള്‍ ന​ല്‍​കി. പ​ക്ഷേ പ്രേം ​പ്ര​കാ​ശ് ചേ​ട്ട​ന്‍ പി​ന്നീ​ട് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഒ​രു സി​നി​മ​യി​ല്‍ പോ​ലും എ​നി​ക്ക് ഒ​രു വേ​ഷം ന​ല്‍​കി​യി​ല്ല. അ​ത് എ​ന്നും അ​ദ്ദേ​ഹ​ത്തോ​ടു​ള്ള സ്‌​നേ​ഹ​പൂ​ര്‍​വ​മാ​യ എ​ന്‍റെ പ​രാ​തി​യാ​ണ്.

എ​ത്ര​യോ ഹി​റ്റ് സി​നി​മ​ക​ള്‍ നി​ര്‍​മി​ച്ച പ്രേം ​പ്ര​കാ​ശ് ചേ​ട്ട​ന്‍റെ മ​റ്റൊ​രു സി​നി​മ​യി​ല്‍ പോ​ലും എ​നി​ക്ക് അ​ഭി​ന​യി​ക്കാ​ന്‍ ക​ഴി​യാ​തെ പോ​യ കാ​ര്യ​മോ​ര്‍​ത്ത് ഞാ​ന്‍ ഇ​ന്നും സ​ങ്ക​ട​പ്പെ​ടാ​റു​ണ്ട്- അ​ശോ​ക​ന്‍ പ​ങ്കു​വ​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.