ഭ​യ​ങ്ക​ര ടെ​ൻ​ഷ​നാ​യി​രു​ന്നു, ആ ​ഞെ​ട്ട​ൽ ഇ​ന്നു​മെ​ന്നെ വി​ട്ടു​പോ​യി​ട്ടി​ല്ല: ആ​ശ ശ​ര​ത്ത്
Monday, February 22, 2021 4:31 PM IST
മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യെ​ത്തി​യ ദൃ​ശ്യം 2 മി​ക​ച്ച അ​ഭി​പ്രാ​യ​വു​മാ​യി മു​ന്നേ​റു​ക​യാ​ണ്. ചി​ത്ര​ത്തി​ൽ ഗീ​ത പ്ര​ഭാ​ക​ർ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച ആ​ശ ശ​ര​ത്തി​ന്‍റെ പ്ര​ക​ട​ന​വും കൈ​യ​ടി നേ​ടി​യി​രു​ന്നു.

ചി​ത്ര​ത്തി​ലെ ഏ​റെ ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ട ഒ​രു രം​ഗ​മാ​യി​രു​ന്നു ഗീ​ത പ്ര​ഭാ​ക​ർ മോ​ഹ​ൻ​ലാ​ലി​ന്‍റെ ക​ഥാ​പാ​ത്ര​മാ​യ ജോ​ർ​ജു​കു​ട്ടി​യു​ടെ ക​ര​ണ​ത്ത​ടി​ക്കു​ന്ന സീ​ൻ. ആ ​രം​ഗ​ത്തെ​ക്കു​റി​ച്ച് വെ​ളി​പ്പെ​ടു​ത്തു​ക​യാ​ണ് ആ​ശ ശ​ര​ത്ത്. താ​ൻ ഏ​റെ ടെ​ൻ​ഷ​നോ​ടെ ചെ​യ്ത രം​ഗ​മാ​ണ് അ​തെ​ന്നും ത​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​ന് അ​ങ്ങ​നെ​യൊ​രു സീ​ൻ അ​നി​വാ​ര്യ​മാ​യി​രു​ന്നു​വെ​ന്നും ന​ടി കൂ​ട്ടി​ച്ചേ​ർ​ത്തു.

"ഞാ​ൻ ലാ​ലേ​ട്ട​ന്‍റെ മു​ഖ​ത്ത​ടി​ക്കു​ന്ന ഒ​രു സീ​നു​ണ്ട് ചി​ത്ര​ത്തി​ൽ. എ​നി​ക്ക് ഭ​യ​ങ്ക​ര ടെ​ൻ​ഷ​നാ​യി​രു​ന്നു. എ​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​ന് അ​ങ്ങ​നെ​യൊ​രു സീ​ൻ അ​നി​വാ​ര്യ​മാ​യി​രു​ന്നു. ഞാ​ൻ ലാ​ലേ​ട്ട​ന്‍റെ മു​ഖ​ത്ത​ടി​ക്കു​ക, അ​യ്യോ എ​നി​ക്ക് ഓ​ർ​ക്കാ​ൻ​പോ​ലും വ​യ്യ.

പ​ക്ഷേ ലാ​ലേ​ട്ട​നും ജീ​ത്തു സാ​റും വ​ള​രെ കൂ​ളാ​യി​ട്ട് ത​ന്നെ​യാ​ണ് ആ ​സീ​നെ​ടു​ത്ത​ത്. ലാ​ലേ​ട്ട​ൻ പ​റ​ഞ്ഞു ക​ഥാ​പാ​ത്ര​മാ​ണ് അ​തി​ലൊ​ന്നും ഒ​രു കാ​ര്യ​വു​മി​ല്ല എ​ന്ന്. അ​ങ്ങ​നെ വ​ള​രെ ര​സ​ക​ര​മാ​യി​ട്ടാ​യി​രു​ന്നു ആ ​സീ​ൻ ഷൂ​ട്ട് ചെ​യ്ത​ത്. എ​ങ്കി​ലും ആ ​ഞെ​ട്ട​ൽ ഇ​ന്നു​മെ​ന്നെ വി​ട്ടു​പോ​യി​ട്ടി​ല്ല.' -ആ​ശ ശ​ര​ത്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.