ദീ​ർ​ഘ​ശ്വാ​സ​മെ​ടു​ക്കു​ക, പോ​സി​റ്റീ​വ് ആ​യി​രി​ക്കു​ക: അ​നു​ഷ്ക​യ്ക്ക് പ​റ​യാ​നു​ള്ള​ത്...
Wednesday, May 12, 2021 7:23 PM IST
ലോ​കം കോ​വി​ഡ് 19 എ​ന്ന മ​ഹാ​മാ​രി​യു​ടെ പി​ടി​യി​ലാ​ണ്. ഈ ​കോ​വി​ഡ് കാ​ല​ത്ത് മാ​ന​സി​ക സ​മ്മ​ര്‍​ദം അ​നു​ഭ​വി​ക്കു​ന്ന​വ​ര്‍​ക്ക് മ​നോ​ധൈ​ര്യം ന​ല്‍​കു​ന്ന കു​റി​പ്പു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് തെ​ന്നി​ന്ത്യ​ന്‍ താ​ര​സു​ന്ദ​രി അ​നു​ഷ്‌​ക ഷെ​ട്ടി.

ഈ ​ദു​രി​ത​കാ​ല​ത്ത് ആ​രും നെ​ഗ​റ്റീ​വ് കാ​ര്യ​ങ്ങ​ള്‍ ചി​ന്തി​ച്ച് മ​ന​സ് ത​ക​ര്‍​ക്ക​രു​ത് എ​ന്നാ​ണ് അ​നു​ഷ്‌​ക ഷെ​ട്ടി പ​റ​യു​ന്ന​ത്. കൊ​വി​ഡ് ഭീ​തി​യി​ലും പോ​സി​റ്റീ​വ് ആ​യി​രി​ക്കാ​ന്‍ ആ​ഹ്വാ​നം ചെ​യ്യു​ക​യാ​ണ് അ​നു​ഷ്‌​ക. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ കു​റി​ച്ച വാ​ക്കു​ക​ളി​ലൂ​ടെ​യാ​ണ് താ​ര​സു​ന്ദ​രി ഇ​ക്കാ​ര്യം പ​റ​യു​ന്ന​ത്.

ഒ​രി​ക്ക​ലും ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കി പ​രി​ഹ​രി​ക്കാ​ന്‍ ക​ഴി​യാ​ത്ത ന​ഷ്ട​ങ്ങ​ളാ​ണ് സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ട് ത​ന്നെ ഓ​രോ​രു​ത്ത​രും അ​വ​ര​വ​രു​ടെ പ​ര​മാ​വ​ധി കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​ന്‍ ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഈ ​ദു​ഷി​ച്ച കാ​ല​ത്ത് നി​ന്ന് ക​ര​ക​യ​റാ​ന്‍ ന​മു​ക്കെ​ല്ലാ​വ​ര്‍​ക്കും പ​ര​സ്പ​രം സ​ഹാ​യി​ക്കാം.

ദ​യ​വു ചെ​യ്ത് കൊ​വി​ഡ് പ്രൊ​ട്ടോ​ക്കോ​ളു​ക​ള്‍ പാ​ലി​ക്കു​ക. വീ​ട്ടി​ല്‍ ത​ന്നെ ഇ​രി​ക്കു​ക. സ്വ​യം ലോ​ക്ക്ഡൗ​ണി​ല്‍ ഏ​ര്‍​പ്പെ​ടു​ക. കു​ടും​ബ​വു​മാ​യും സു​ഹൃ​ത്തു​ക്ക​ളു​മാ​യി സം​സാ​രി​ക്കു​ക. ബ​ന്ധ​ങ്ങ​ള്‍ നി​ല​നി​ര്‍​ത്തു​ക.

എ​ല്ലാ​വ​ര്‍​ക്കും അ​വ​രു​ടെ വി​കാ​ര​ങ്ങ​ള്‍ കൃ​ത്യ​മാ​യി പ്ര​ക​ടി​പ്പി​ക്കാ​ന്‍ അ​റി​യ​ണം എ​ന്നി​ല്ല. ഒ​ന്ന് ശ്വാ​സ​മെ​ടു​ത്ത്, ദി​വ​സ​വും ന​ല്ല​ത് എ​ന്തെ​ങ്കി​ലും ചി​ന്തി​ക്കു​ക. ന​മു​ക്ക് ചു​റ്റു​മു​ള്ള അ​വ​സ്ഥ​യെ മ​റി​ക​ട​ക്കാ​ന്‍ പോ​സി​റ്റീ​വ് ആ​യി ചി​ന്തി​ക്കേ​ണ്ട​തു​ണ്ട്. നി​ങ്ങ​ളെ​ക്കൊ​ണ്ട് ക​ഴി​യു​ന്ന​ത് പോ​ലെ മ​റ്റു​ള്ള​വ​രെ സ​ഹാ​യി​ക്കു​ക.

നി​ങ്ങ​ളു​ടെ പ്രാ​ര്‍​ഥ​ന​യി​ലെ​ങ്കി​ലും എ​ല്ലാ​വ​രെ​യും ഉ​ള്‍​പ്പെ​ടു​ത്തു​ക. ഈ ​നി​മി​ഷം എ​ന്ത് ചെ​യ്യാ​ന്‍ ക​ഴി​യും എ​ന്ന​തി​ല്‍ മാ​ത്രം ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ക. നെ​ഗ​റ്റീ​വ് കാ​ര്യ​ങ്ങ​ള്‍ ചി​ന്തി​ച്ച് ഊ​ര്‍​ജം ചെ​ല​വ​ഴി​ക്ക​രു​ത്. മ​നു​ഷ്യ​ശ​ക്തി ഉ​പ​യോ​ഗി​ച്ച് ന​മു​ക്ക് ഒ​രു​മി​ച്ച് ഈ ​അ​വ​സ്ഥ​യെ ത​ര​ണം ചെ​യ്യാ​ന്‍ സാ​ധി​യ്ക്കും- അ​നു​ഷ്‌​ക ഷെ​ട്ടി കു​റി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.