"അ​ഞ്ചി​ൽ ഒ​രാ​ൾ ത​സ്ക​ര'​നു​മാ​യി സോ​മ​ൻ അ​മ്പാ​ട്ടി​ന്‍റെ തി​രി​ച്ചു​വ​ര​വ്
Thursday, October 21, 2021 1:20 PM IST
സോ​മ​ൻ അ​മ്പാ​ട്ട് ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന അ​ഞ്ചി​ൽ ഒ​രാ​ൾ ത​സ്ക​ര​ൻ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് തൊ​ടു​പു​ഴ​യി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി പൂ​ർ​ത്തി​യാ​യി.

സൂ​പ്പ​ർ​താ​ര​ങ്ങ​ളാ​യ മ​മ്മൂ​ട്ടി​യെ​യും മോ​ഹ​ൻ​ലാ​ലി​നെ​യും വ​ച്ച് സി​നി​മ​ക​ൾ ചെ​യ്തി​ട്ടു​ള്ള സോ​മ​ൻ അ​മ്പാ​ട്ട് ഒ​രു നീ​ണ്ട ഇ​ട​വേ​ള​ക്കു​ശേ​ഷ​മാ​ണ് വീ​ണ്ടും മു​ഖ്യ​ധാ​രാ സി​നി​മ​യി​ലേ​ക്കു ക​ട​ന്നു​വ​രു​ന്ന​ത്. ഈ ​സി​നി​മ​ക്കു പു​റ​മേ സോ​മ​ൻ അ​മ്പാ​ട്ടി​ന്‍റെ ര​ണ്ടു ചി​ത്ര​ങ്ങ​ളു​ടെ ജോ​ലി​ക​ളും ന​ട​ന്നു​വ​രു​ന്നു.



ജ​യ​ശീ സി​നി​മ​യു​ടെ ബാ​ന​റി​ൽ പ്ര​താ​പ് വെ​ങ്കി​ടാ​ച​ലം, ഉ​ദ​യ് ശ​ങ്ക​ർ എ​ന്നി​വ​രാ​ണ് അ​ഞ്ചി​ൽ ഒ​രാ​ൾ ത​സ്ക​ര​ൻ നി​ർ​മ്മി​ക്കു​ന്ന​ത്. പു​തി​യ ത​ല​മു​റ​യു​ടെ കാ​ഴ്ച​പ്പാ​ടു​ക​ൾ​ക്കൊ​പ്പം സ​ഞ്ച​രി​ക്കു​ക​യാ​ണ് ഈ ​ചി​ത്രം.

സ്നേ​ഹ​വും, ന​ന്മ​യും, പ്ര​തി​കാ​ര​വും. ന​ർ​മ്മ​വും, അ​ക്ഷ​നും, പ്ര​ണ​യ​വു​മൊ​ക്കെ ഘ​ട​ക​ങ്ങ​ളാ​യ ഒ​രു തി​ക​ഞ്ഞ കൊ​മേ​ഴ്‌​സ്യ​ൽ എ​ന്‍റ​ർ​ടെ​യ്ന​ർ ത​ന്നെ​യാ​ണ് ഈ ​ചി​ത്ര​മെ​ന്ന് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു.



പു​തു​മു​ഖ​ന​ട​ൻ സി​ദ്ധാ​ർ​ത്ഥ് രാ​ജ​നാ​ണ് ഈ ​ചി​ത്ര​ത്തി​ൽ നാ​യ​ക​നാ​യെ​ത്തു​ന്ന​ത്. ശ്രാ​വ​ണ​യാ​ണ് നാ​യി​ക. ക​ലാ​ഭ​വ​ൻ ഷാ​ജോ​ൺ, ര​ൺ​ജി പ​ണി​ക്ക​ർ, ഹ​രി​ഷ് ക​ണാ​ര​ൻ, ഇ​ന്ദ്ര​ൻ​സ്, പാ​ഷാ​ണം ഷാ​ജി, ശി​വ​ജി ഗു​രു​വാ​യൂ​ർ, ഹ​രീ​ഷ് പേ​ര​ടി, അ​രി​സ്റ്റോ സു​രേ​ഷ്, സു​ബ്ര​ഹ്മ​ണ്യ​ൻ ബൊ​ൾ​ഗാ​ട്ടി, അം​ബി​ക, നീ​നാ കു​റു​പ്പ്, സാ​ധി​കാ വേ​ണു​ഗോ​പാ​ൽ, കു​ള​പ്പു​ള്ളി ലീ​ല എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു.

ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വു​മൊ​രു​ക്കി​യി​രി​ക്കു​ന്ന​ത് ജ​യേ​ഷ് മൈ​നാ​ഗ​പ്പ​ള്ളി​യാ​ണ്. പ്ര​സാ​ദ് പ​ണി​ക്ക​രാ​ണ് സ്ക്രി​പ്റ്റ് ക​ൺ​സ​ൾ​ട്ട​ന്‍റ്. മ​ണി​ക​ണ്ഠ​ൻ ഛായാ​ഗ്ര​ഹ​ണ​വും സ​ന്ദീ​പ് ന​ന്ദ​കു​മാ​ർ എ​ഡി​റ്റിം​ഗും നി​ർ​വ​ഹി​ക്കു​ന്നു. പി.​കെ. ഗോ​പി, പി.​ടി. ബി​നു എ​ന്നി​വ​രു​ടെ വ​രി​ക​ൾ​ക്ക് അ​ജ​യ് ജോ​സ​ഫ് ഈ​ണം പ​ക​ർ​ന്നി​രി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.