എ​ടു​ത്തു​ചാ​ട്ടം വേ​ണ്ടെ​ന്ന് അഹാനയോട് ആ​രാ​ധ​ക​ർ
Thursday, July 11, 2019 10:44 AM IST
വി​വാ​ഹം ക​ഴി​ക്ക​രു​തേ​യെ​ന്ന് മ​ല​യാ​ളി സു​ന്ദ​രി അ​ഹാ​ന കൃ​ഷ്ണ​യോ​ട് ആ​രാ​ധ​ക​ർ. പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ​തി​നു പി​ന്നാ​ലെ 2014ലാ​ണ് ന​ട​ൻ കൃ​ഷ്ണ​കു​മാ​റി​ന്‍റെ മ​ക​ൾ കൂ​ടി​യാ​യ അ​ഹാ​ന മ​ല​യാ​ള സി​നി​മ​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. ഞാ​ൻ സ്റ്റീ​വ് ലോ​പ്പ​സ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ആ​യി​രു​ന്നു അ​ര​ങ്ങേ​റ്റം.

അ​ഭി​ന​യ​ത്തി​നു പു​റ​മേ നൃ​ത്ത​ത്തി​ലും മി​ക​വു തെ​ളി​യി​ച്ചി​ട്ടു​ള്ള അ​ഹാ​ന ആ​ദ്യ ചി​ത്ര​ത്തി​നു​ശേ​ഷം മൂ​ന്നു വ​ർ​ഷം ക​ഴി​ഞ്ഞാ​ണ് അ​ടു​ത്ത സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത്. നി​വി​ൻ പോ​ളി നാ​യ​ക​നാ​യ ഞ​ണ്ടു​ക​ളു​ടെ നാ​ട്ടി​ൽ ഒ​രി​ട​വേ​ള എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യു​ള്ള അ​ഹാ​ന​യുടെ ര​ണ്ടാം വ​ര​വും ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു.

ഈ ​വ​ർ​ഷം പു​റ​ത്തി​റ​ങ്ങി​യ ലൂ​ക്ക​യി​ൽ ടോ​വി​നോ തോ​മ​സി​ന്‍റെ നാ​യി​ക​യാ​യി അ​ഹാ​ന അ​ഭി​ന​യി​ച്ചു. മ​മ്മൂ​ട്ടി​യും പൃ​ഥ്വി​രാ​ജും അ​ഭി​ന​യി​ക്കു​ന്ന പ​തി​നെ​ട്ടാം പ​ടി​യി​ലും അ​ഹാ​ന അ​ഭി​ന​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം താ​ര​ത്തി​ന്‍റേതാ​യി വ​ന്ന ഇ​ൻ​സ്റ്റ​ഗ്രാം പോ​സ്റ്റാ​ണ് പു​തി​യൊ​രു ച​ർ​ച്ച​യ്ക്ക് മോ​ളി​വു​ഡി​ൽ തു​ട​ക്കം കു​റി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്ത മാ​ട്രി​മോ​ണി​യ​ൽ പ്രൊ​ഫൈ​ൽ പി​ക്ച​റാ​ണ് എ​ല്ലാ​ത്തി​നും കാ​ര​ണം.

അ​ഹാ​ന കൃ​ഷ്ണ വി​വാ​ഹ​ത്തി​നു​ള്ള ത​യ്യാ​റെ​ടു​പ്പി​ലാ​ണോ​യെ​ന്നാ​ണ് ആ​രാ​ധ​ക​ർ ഇ​പ്പോ​ൾ ചോ​ദി​ക്കു​ന്ന​ത്. നി​മി​ഷ​നേ​രം കൊ​ണ്ടാ​ണ് താ​ര​ത്തി​ന്‍റെ പോ​സ്റ്റ് വൈ​റ​ലാ​യി മാ​റി​യ​ത്. അ​ഹാ​ന​യു​ടെ ചി​ത്ര​ത്തി​ന് താ​ഴെ സെ​ലി​ബ്രി​റ്റി​ക​ള​ട​ക്കം ഒ​ട്ട​ന​വ​ധി പേ​ർ ക​മ​ന്‍റു​ക​ളു​മാ​യി രം​ഗ​ത്തെ​ത്തി.

ഇ​പ്പോ​ൾ വി​വാ​ഹം ക​ഴി​ക്ക​രു​തേ എ​ന്ന് അ​ഭ്യ​ർ​ഥി​ച്ച് ചി​ല​ർ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. സി​നി​മ​യി​ൽ ഒ​രു​പാ​ട് വേ​ഷ​ങ്ങ​ൾ ചെ​യ്യ​ണ​മെ​ന്നും ക​രി​യ​റി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ ചെ​ലു​ത്ത​ണ​മെ​ന്നു​ള്ള ഉ​പ​ദേ​ശ​ങ്ങ​ളും കു​റ​വ​ല്ല.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.