ആ ​സി​നി​മ ഒ​ഴി​വാ​ക്കാ​ൻ നോ​ക്കി​യ​തെ​ന്തി​ന്..?
Thursday, February 25, 2021 5:06 PM IST
തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ല്‍ ഒ​രു​കാ​ല​ത്ത് നി​റ​ഞ്ഞു​നി​ന്ന താ​ര​മാ​ണ് ന​ടി സി​ത്താ​ര. മ​ഴ​വി​ല്‍​ക്കാ​വ​ടി, വ​ച​നം, ജാ​ത​കം പോ​ലു​ള​ള സി​നി​മ​ക​ളി​ലൂ​ടെ​യാ​ണ് സി​ത്താ​ര സി​നി​മ​യി​ല്‍ മ​ല​യാ​ള​ത്തി​ല്‍ തി​ള​ങ്ങി​യ​ത്. മ​ല​യാ​ള​ത്തി​ന് പു​റ​മെ തെ​ലു​ങ്ക്, ക​ന്ന​ഡ ത​മി​ഴ് ഭാ​ഷ​ക​ളി​ലും ന​ടി സ​ജീ​വ​മാ​യി​രു​ന്നു. ര​ജ​നീ​കാ​ന്തി​ന്‍റെ പ​ട​യ​പ്പ​യി​ലെ സി​ത്താ​ര​യു​ടെ വേ​ഷം ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു.

കാ​വേ​രി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ന​ടി ആ​ദ്യ​മാ​യി മ​ല​യാ​ള​ത്തി​ല്‍ എ​ത്തി​യ​ത്. കാ​വേ​രി ക​ഴി​ഞ്ഞ് ജി. ​അ​ര​വി​ന്ദ​ന്‍ സം​വി​ധാ​നം ചെ​യ്ത ഒ​രി​ട​ത്ത് എ​ന്ന സി​നി​മ​യി​ലൂ​ടെ സി​ത്താ​ര മ​ല​യാ​ള​ത്തി​ല്‍ സ​ജീ​വ​മാ​യി. അ​തേ​സ​മ​യം ത​ന്‍റെ ര​ണ്ടാ​മ​ത്തെ മ​ല​യാ​ള ചി​ത്രം ചെ​യ്യാ​നു​ണ്ടാ​യ കാ​ര​ണം ഒ​ര​ഭി​മു​ഖ​ത്തി​ല്‍ സി​ത്താ​ര തു​റ​ന്നു​പ​റ​ഞ്ഞി​രു​ന്നു.

സി​ത്താ​ര ഒ​രി​ക്ക​ല്‍ പ​റ​ഞ്ഞ​തി​ങ്ങ​നെ...
കാ​വേ​രി എ​ന്ന സി​നി​മ ക​ഴി​ഞ്ഞു എ​നി​ക്ക് വ​രു​ന്ന ഓ​ഫ​ര്‍ ജി. ​അ​ര​വി​ന്ദ​ന്‍ സാ​റിന്‍റെ സി​നി​മ​യി​ലാ​ണ്. ഒ​രി​ട​ത്ത് എ​ന്ന ചി​ത്ര​മാ​യി​രു​ന്നു അ​ത്. ഞാ​ന്‍ പ​ത്താം ക്ലാ​സി​ല്‍ പ​ഠി​ക്കു​ന്ന സ​മ​യ​മാ​യ​ത് കൊ​ണ്ട് ആ ​സി​നി​മ​യി​ല്‍ നി​ന്ന് മാ​ക്‌​സി​മം ഒ​ഴി​വാ​കാ​ന്‍ നോ​ക്കി.

പ​ക്ഷേ അ​ര​വി​ന്ദ​ന്‍ സാ​റി​ന്‍റെ ചി​ദം​ബ​രം എ​ന്ന സി​നി​മ ഞാ​ന്‍ നേ​ര​ത്തെ ക​ണ്ടി​രു​ന്നു. അ​തി​ല്‍ അ​ഭി​ന​യി​ച്ച സ്മി​ത പാ​ട്ടീ​ല്‍ അ​ന്ന​ത്തെ എ​ന്‍റെ ഇ​ഷ്ട​നാ​യി​ക​യാ​ണ്. അ​ത് കൊ​ണ്ട് ത​ന്നെ ഞാ​ന്‍ ആ ​ഫി​ലിം ക​ണ്ടി​രു​ന്നു. അ​ര​വി​ന്ദ​ന്‍ സാ​റി​ന്‍റെ സി​നി​മ​യി​ലേ​ക്കു​ള​ള വി​ളി ന​ഷ്ട​പ്പെ​ടു​ത്ത​രു​ത് എ​ന്ന് അ​ന്ന് അ​ച്ഛ​നും പ​റ​ഞ്ഞ​പ്പോ​ള്‍ എ​നി​ക്ക​ത് ചെ​യ്യാ​ന്‍ തോ​ന്നി. അ​ങ്ങ​നെ​യാ​ണ് ആ ​സി​നി​മ ചെ​യ്യു​ന്ന​ത്.

എ​ന്‍റെ അ​ച്ഛ​നും അ​മ്മ​യും ഒ​രി​ക്ക​ലും എ​ന്‍റെ സി​നി​മ​ക്കാ​ര്യ​ങ്ങ​ളി​ല്‍ ഇ​ട​പെ​ടാ​റി​ല്ല. ഞാ​ന്‍ ത​മി​ഴി​ല്‍ പോ​യി അ​ഭി​ന​യി​ക്ക​ണ​മെ​ന്നോ തെ​ലു​ങ്കി​ല്‍​പോ​യി അ​ഭി​ന​യി​ക്ക​ണ​മെ​ന്നോ ഒ​ന്നും അ​വ​ര്‍ പ​റ​ഞ്ഞി​ട്ടി​ല്ല. ഞാ​ന്‍ തെ​ര​ഞ്ഞെ​ടു​ത്ത സി​നി​മ​ക​ള്‍ എ​ന്‍റെ ഫ്രീ​ഡ​മാ​യി​രു​ന്നു-​ സി​ത്താ​ര ആ ​അ​ഭി​മു​ഖ​ത്തി​ല്‍ വെ​ളി​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.