ബോ​ളി​വു​ഡ് ന​ട​ന്‍ നി​തേ​ഷ് പാ​ണ്ഡെ അ​ന്ത​രി​ച്ചു
Wednesday, May 24, 2023 11:30 AM IST
പ്ര​മു​ഖ ബോ​ളി​വു​ഡ് ന​ട​ന്‍ നി​തേ​ഷ് പാ​ണ്ഡെ (50) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്നാ​യി​രു​ന്നു മ​ര​ണം. നാ​സി​ക്കി​നു സ​മീ​പം ഇ​ഗ്താ​പു​രി​യി​ൽ ഷൂ​ട്ടിം​ഗി​നെ​ത്തി​യ താ​ര​ത്തെ താ​മ​സി​ച്ചി​രു​ന്ന ഹോ​ട്ട​ൽ മു​റി​യി​ലാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

അ​ര്‍​പി​ത​യാ​ണു ഭാ​ര്യ. അ​ര്‍​പി​ത​യു​ടെ സ​ഹോ​ദ​ര​ന്‍ സി​ദ്ധാ​ര്‍​ഥ് ആ​ണ് മ​ര​ണ​വാ​ര്‍​ത്ത പു​റ​ത്തു​വി​ട്ട​ത്.
തൊ​ണ്ണൂ​റു​ക​ളി​ല്‍ നാ​ട​ക​വേ​ദി​യി​ല്‍ അ​ര​ങ്ങേ​റ്റം കു​റി​ച്ച നി​തേ​ഷ് പി​ന്നീ​ട് സി​നി​മാ, സീ​രി​യ​ല്‍ രം​ഗ​ത്ത് സ​ജീ​വാ​യി.

ഓം ​ശാ​ന്തി ഓം ​എ​ന്ന ചി​ത്ര​ത്തി​ല്‍ ഷാ​രൂ​ഖ് ഖാ​നൊ​പ്പം അ​ഭി​ന​യി​ച്ചി​രു​ന്നു. ബ​ദാ​യി ഹോ, ​ശാ​ദി കേ ​സൈ​ഡ് എ​ഫ​ക്ട്‌​സ്, രം​ഗൂ​ണ്‍, ഹോ​സ്ല കാ ​ഘോ​സ്ല തു​ട​ങ്ങി​യ​വ​യാ​ണ് ശ്ര​ദ്ധേ​യ​മാ​യ സി​നി​മ​ക​ള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.