ആ​ടു​ജീ​വി​തം ജോർദ്ദാൻ ലൊ​ക്കേ​ഷ​നിലെത്തിയ എ.​ആ​ര്‍.​റ​ഹ്മാ​ന്‍; വീ​ഡി​യോ
Sunday, July 3, 2022 12:29 PM IST
ആ​ടു​ജീ​വി​ത​ത്തി​ന്‍റെ ജോ​ര്‍​ദ്ദാ​നി​ലെ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​ന്‍ എ.​ആ​ര്‍.​റ​ഹ്മാ​ന്‍ സ​ന്ദ​ര്‍​ശി​ക്കു​ന്ന വീ​ഡി​യോ പു​റ​ത്തു​വി​ട്ടു. പൃ​ഥ്വി​രാ​ജ് ത​ന്നെ​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വീ​ഡി​യോ പ​ങ്കു വ​ച്ച​ത്. ജോ​ര്‍​ദ്ദാ​നി​ലെ വാ​ഡി റം ​എ​ന്ന സ്ഥ​ല​ത്താ​ണ് റ​ഹ്മാ​ന്‍ എ​ത്തി​യ​ത്.

മ​ഹാ​നാ​യ സം​ഗീ​ത​ജ്ഞ​ന്‍ എ.​ആ​ര്‍.​റ​ഹ്മാ​ന്‍ ആ​ടു​ജീ​വി​തം ഷൂ​ട്ടിം​ഗ് സെ​റ്റ് സ​ന്ദ​ര്‍​ശി​ച്ച​പ്പോ​ള്‍ എ​ന്ന ത​ല​ക്കെ​ട്ടോ​ടു​കൂ​ടി​യാ​ണ് താ​രം വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. സം​വി​ധാ​യ​ക​ന്‍ ബ്ല​സി​യെ​യും മ​റ്റ് അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​രെ​യും ഒ​പ്പം കാ​ണാം. സെ​റ്റി​ല്‍ കൂ​ടി ന​ട​ന്ന് കാര്യങ്ങൾ ​കൃത്യ​മാ​യി വി​ശ​ക​ല​നം ന​ട​ത്തു​ന്ന റ​ഹ്മാ​നെ വീ​ഡി​യോ​യി​ല്‍ കാ​ണാം.



മാ​ര്‍​ച്ചി​ല്‍ തു​ട​ങ്ങി​യ ആ​ടു​ജീ​വി​ത​ത്തി​ന്‍റെ ജോ​ര്‍​ദ്ദാ​നി​ലെ ഷൂ​ട്ട് കോ​വി​ഡ് രൂ​ക്ഷ​മാ​യി ക​ര്‍​ഫ്യൂ പ്ര​ഖ്യാ​പി​ച്ച​തോ​ടെ ഇ​ട​യ്ക്കു നി​ര്‍​ത്തി​വ​യ്‌​ക്കേ​ണ്ടി​വ​ന്നി​രു​ന്നു. പി​ന്നീ​ട് ഏ​പ്രി​ല്‍ 24-നാ​ണ് ഷൂ​ട്ട് പു​ന​രാ​രം​ഭി​ച്ച​ത്. ബ്ലെ​സി സം​വി​ധാ​നം ചെ​യ്യു​ന്ന ആ​ടു​ജീ​വി​തം കെ​ജി​എ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ല്‍ കെ.​ജി എ​ബ്ര​ഹ​മാ​ണ്.

ഓ​സ്കാ​ര്‍ ജേ​താ​വ് ഏ.​ആ​ര്‍ റ​ഹ്മാ​ന്‍ നീ​ണ്ട ഇ​ട​വേ​ള​ക്ക് ശേ​ഷം മ​ല​യാ​ള​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​രു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യും ചി​ത്ര​ത്തി​നു​ണ്ട്. ജോ​ര്‍​ദ്ദാ​നി​ലെ ചി​ത്രീ​ക​ര​ണ സ്ഥ​ല​ത്തെ​ത്തി​യ എ.​ആ​ര്‍.​റ​ഹ്മാന്‍റെ ചി​ത്രം മു​ന്‍​പ് പൃ​ഥ്വി​രാ​ജ് പ​ങ്ക് വ​ച്ചി​രു​ന്നു. ആ​ടു​ജീ​വി​തം നോ​വ​ലി​ലൂ​ടെ വാ​യി​ച്ച​റി​ഞ്ഞ ന​ജീ​ബി​നെ പൃഥ്വി​രാ​ജ് പു​ന​രാ​വി​ഷ്‌​ക​രി​ക്കു​ന്ന​ത് കാ​ണാ​ന്‍ ആ​രാ​ധ​ക​ര്‍ കാ​ത്തി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.