ആസിഫ് അലി, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നിഷാന്ത് സാറ്റു രചനയും സംവിധാനവും നിർവ്വഹിക്കുന്ന " എ രഞ്ജിത്ത് സിനിമ " എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമവും തിരുവനന്തപുരം ഹോട്ടൽ ഹൈസിന്തിൽ നടന്നു.
കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു റൊമാന്റിക് ത്രില്ലർ ചിത്രമാണ് എ രഞ്ജിത്ത് സിനിമ. ആസിഫ് അലിക്കു പുറമേ രഞ്ജി പണിക്കർ, സൈജു കുറുപ്പ്, ആൻസൺ പോൾ, ശ്യാമപ്രസാദ്, കലാഭവൻ നവാസ്, സുനിൽ സുഖദ, ബാലചന്ദ്രൻ ചുള്ളിക്കാട്, സന്തോഷ് ജോർജ് കുളങ്ങര, കൃഷ്ണ, മുകുന്ദൻ, ജയകൃഷ്ണൻ, പൂജപ്പുര രാധാകൃഷ്ണൻ, ജോഡി ഈരാറ്റുപേട്ട, ജൂവൽ മേരി, അന്ന റെജി കോശി, സബിത ആനന്ദ് തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു.
ഒട്ടേറെ സൂപ്പർഹിറ്റുകൾ സമ്മാനിച്ച ഷാഫിയുടെ ശിഷ്യനാണ് നിഷാന്ത് സാറ്റു. പ്രശസ്ത സംവിധായകരായ സന്തോഷ് ശിവൻ, അമൽ നീരദ് എന്നിവരുടേതടക്കം നിരവധി ഹിറ്റ് സിനിമകളിൽ അസോസിയേറ്റ് ഡയറക്ടറായിട്ടുണ്ട്.
ലൂമിനസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ നിഷാദ് പീച്ചി നിർമിക്കുന്ന "എ രഞ്ജിത്ത് സിനിമ " സി.എച്ച് മുഹമ്മദ് റോയൽ സിനിമാസിലൂടെ തിയേറ്ററിൽ എത്തിക്കുന്നു. സുനോജ് വേലായുധൻ ഛായാഗ്രഹണവും ദിലീപ് ഡെന്നീസ് ചിത്രസംയോജനവും നിര്‍വഹിക്കുന്നു. റഫീഖ് അഹമ്മദിന്റെ വരികൾക്ക് നവാഗതനായ മിഥുൻ അശോകന് സംഗീതം പകരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.