ക​ലാ​കാ​ര​ന്മാ​രെ സ​ഹാ​യി​ക്കാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണം
Thursday, July 29, 2021 12:31 PM IST
കോ​വി​ഡ് കാ​ര​ണം പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ന്ന ക​ലാ​കാ​ര​ന്മാ​രെ സ​ഹാ​യി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് ഗാ​യ​ക​ൻ സോ​നു നി​ഗം. ദേ​ശീ​യ മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് സോ​നു നി​ഗം സ​ർ​ക്കാ​രി​നോ​ട് ക​ലാ​കാ​ര​ന്മാ​രെ സ​ഹാ​യി​ക്കാ​ണെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​ത്.

സ്റ്റേ​ജ് ഷോ​ക​ൾ​ക്കു നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ ക​ലാ​കാ​ര​ന്മാ​രി​ൽ ഭൂ​രി​ഭാ​ഗ​വും പ്ര​തി​സ​ന്ധി​യി​ലാ​ണ്. ദി​വ​സ​വേ​ത​ന​ത്തി​നു ജോ​ലി ചെ​യ്തി​രു​ന്ന​വ​രി​ൽ പ​ല​രും വ​രു​മാ​നം നി​ല​ച്ച​തോ​ടെ എ​ന്തു ചെ​യ്യു​മെ​ന്ന​റി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. ക​ലാ​കാ​ര​ന്മാ​രെ സ​ഹാ​യി​ക്കാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്തര​മാ​യി എ​ന്തെ​ങ്കി​ലും ചെ​യ്തേ പ​റ്റൂ.

ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തു​ക​യും അ​ത് അ​ർ​ഹ​ത​പ്പെ​ട്ട​വ​രു​ടെ കൈ​ക​ളി​ൽ എ​ത്തി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന് ഞാ​ൻ അ​പേ​ക്ഷി​ക്കു​ന്നു. എ​ത്ര​യും വേ​ഗം എ​ല്ലാ​വ​രി​ലേ​യ്ക്കും വാ​ക്സീ​ൻ എ​ത്തി​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ സ​ർ​ക്കാ​ർ ചെ​യ്യ​ണം.

എ​ന്തു​കൊ​ണ്ടാ​ണ് കു​ട്ടി​ക​ളി​ലേ​യ്ക്കു വാ​ക്സീ​ൻ എ​ത്താ​ത്ത​ത്. ഉ​ട​ൻ ത​ന്നെ സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും പൊ​തു​ഗ​താ​ഗ​തം പ​ഴ​യ രീ​തി​യി​ൽ ത​ന്നെ പുഃ​സ്ഥാ​പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും തീ​രു​മാ​ന​മെ​ടു​ത്തേ മ​തി​യാ​കൂ.- സോ​നു നി​ഗം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.