"മ​സി​ൽ കാ​ണി​ച്ച് ഷ​ർ​ട്ട് ധ​രി​ക്കാ​തെ ഫോ​ട്ടോ പോ​സ്റ്റ് ചെ​യ്യു​ന്ന​വ​രോ​ട് താ​ത്പ​ര്യ​മി​ല്ല'
Thursday, November 11, 2021 8:21 PM IST
സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ മ​സി​ൽ കാ​ണി​ച്ച് ഷ​ർ​ട്ട് ധ​രി​ക്കാ​തെ ഫോ​ട്ടോ പോ​സ്റ്റ് ചെ​യ്യു​ന്ന പു​രു​ഷ​ന്മാ​രോ​ട് താ​ത്പ​ര്യ​മി​ല്ലെ​ന്ന് നാ​ഷ​ണ​ൽ ക്ര​ഷ് ആ​യി അ​റി​യ​പ്പെ​ടു​ന്ന ന​ടി ര​ശ്മി​ക മ​ന്ദാ​ന. വ​ർ​ക്ക്ഔ​ട്ടും ശ​രീ​രം ശ്ര​ദ്ധി​ക്കു​ക​യും ചെ​യ്യു​ന്ന പു​രു​ഷ​ന്മാ​രെ ഇ​ഷ്ട​മാ​ണ്. എ​ന്നാ​ൽ അ​ത് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ലൂ​ടെ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​നോ​ട് താ​ത്പ​ര്യ​മി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ താ​നൊ​രു പ​ഴ​ഞ്ച​നാ​ണെ​ന്നും ര​ശ്മി​ക പ​റ​യു​ന്നു.

അ​ടു​ത്തി​ടെ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ര​ശ്മി​ക പ്ര​ണ​യ​ത്തെ കു​റി​ച്ചു​ള്ള ത​ന്‍റെ കാ​ഴ്ച്ച​പ്പാ​ട് തു​റ​ന്നു പ​റ​ഞ്ഞ​ത്. പ്ര​ണ​യ​ത്തി​ന് പ്രാ​യ​വ്യ​ത്യാ​സം ത​ട​സ്സ​മ​ല്ലെ​ന്നാ​ണ് ര​ശ്മി​ക പ​റ​യു​ന്ന​ത്. ത​ന്നേ​ക്കാ​ൾ പ്രാ​യം കു​റ​ഞ്ഞ ആ​ളെ​യോ കൂ​ടി​യ ആ​ളെ​യോ പ്ര​ണ​യി​ക്കാം, പ്ര​ണ​യി​ക്കു​ന്ന​യാ​ളു​ടെ വ്യ​ക്തി​ത്വ​ത്തി​ലാ​ണ് കാ​ര്യ​മെ​ന്ന് ര​ശ്മി​ക പ​റ​യു​ന്നു.

കൂ​ർ​ഗി​ലു​ണ്ടാ​യി​രു​ന്ന കാ​ല​ത്ത് ഒ​രി​ക്ക​ൽ പോ​ലും കൂ​ർ​ഗ് സ്വ​ദേ​ശി​യാ​യ ആ​ൺ​കു​ട്ടി​യെ താ​ൻ ക​ണ്ടി​ട്ടി​ല്ലെ​ന്ന് ര​ശ്മി​ക പ​റ​യു​ന്നു. നാ​ട്ടി​ലെ ആ​ൺ​കു​ട്ടി​ക​ളൊ​ക്കെ എ​ങ്ങോ​ട്ട് പോ​യെ​ന്ന് മാ​താ​പി​താ​ക്ക​ളോ​ട് താ​ൻ ചോ​ദി​ക്കു​ക വ​രെ ചെ​യ്തി​ട്ടു​ണ്ടെ​ന്നും ര​ശ്മി​ക പ​റ​യു​ന്നു.

കു​ട്ടി​ക്കാ​ല​ത്ത് ബോ​ർ​ഡിം​ഗ് സ്കൂ​ളി​ലും ഹോ​സ്റ്റ​ലി​ലു​മാ​യി​രു​ന്നു പ​ഠ​നം. അ​വി​ടെ ഏ​തെ​ങ്കി​ലും ആ​ൺ​കു​ട്ടി​യെ നോ​ക്കി​യാ​ൽ പോ​ലും കൂ​ട്ടു​കാ​ർ പേ​ര് വി​ളി​ച്ച് ക​ളി​യാ​ക്കും. ഇ​ത്ര​യും മ​തി ഡേ​റ്റി​ങ്ങി​ലാ​ണെ​ന്ന് പ​റ​യാ​ൻ.

ഫോ​ർ​ബ്സ് ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും സ്വാ​ധീ​നം ചെ​ലു​ത്തു​ന്ന വ്യ​ക്തി​യാ​യി അ​ടു​ത്തി​ടെ ര​ശ്മി​ക​യെ തി​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. തെ​ന്നി​ന്ത്യ​ൻ സൂ​പ്പ​ർ താ​ര​ങ്ങ​ളാ​യ അ​ല്ലു അ​ർ​ജു​ൻ, സാ​മ​ന്ത, വി​ജ​യ് ദേ​വ​ര​കൊ​ണ്ട, യാ​ഷ് എ​ന്നി​വ​രെ പി​ന്നി​ലാ​ക്കി​യാ​ണ് ര​ശ്മി​ക​യു​ടെ നേ​ട്ടം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.