ന​ഗ്ന ഫോ​ട്ടോ​ഷൂ​ട്ട്;​ര​ണ്‍​വീ​ര്‍ സിം​ഗി​നെ​തി​രെ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു
Tuesday, July 26, 2022 3:41 PM IST
ബോ​ളി​വു​ഡ് താ​രം ര​ണ്‍​വീ​ര്‍ സിം​ഗി​നെ​തി​രെ ല​ഭി​ച്ച പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത് പോ​ലീ​സ്. മും​ബൈ​യി​ലെ ചെ​മ്പൂ​ര്‍ സ്റ്റേ​ഷ​നി​ലാ​ണ് ന​ട​നെ​തി​രെ എഫ്എെആര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. മും​ബൈ ആ​സ്ഥാ​ന​മാ​യു​ള്ള എ​ന്‍​ജി​ഒ ഭാ​ര​വാ​ഹി ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേസ് ഫ​യ​ല്‍ ചെ​യ്തി​രി​ക്കു​ന്ന​ത്.

സ്ത്രീ​ക​ളു​ടെ വി​കാ​ര​ത്തെ വ്ര​ണ​പ്പെ​ടു​ത്തി​യെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി മും​ബൈ പൊ​ലീ​സി​ന് കഴിഞ്ഞ ദിവസം പ​രാ​തി ല​ഭി​ച്ചി​രു​ന്നു. താ​രം സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ പ​ങ്കു​വ​ച്ച നൂഡ് ഫോ​ട്ടോ​ഷൂ​ട്ടി​നെ​പ്പ​റ്റി​യാ​യി​രു​ന്നു പ​രാ​തി.

പേ​പ്പ​ര്‍ മാ​ഗ​സി​നു വേ​ണ്ടി​ ര​ണ്‍​വീ​ര്‍ ചെ​യ്ത നൂ​ഡ് ഫോ​ട്ടോ​ഷൂ​ട്ട് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി​രു​ന്നു. സ്ത്രീ​ക​ളു​ടെ വി​കാ​ര​ത്തെ ര​ണ്‍​വീ​ര്‍ വ്ര​ണ​പ്പെ​ടു​ത്തി​യെ​ന്നും സ്വ​ന്തം ന​ഗ്‌​ന ചി​ത്ര​ങ്ങ​ളി​ലൂ​ടെ സ്ത്രീ​ക​ളെ ര​ണ്‍​വീ​ര്‍ അ​പ​മാ​നി​ച്ചെ​ന്നും പ​രാ​തി​യി​ല്‍ ആ​രോ​പി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.