"ക​ങ്ക​ണ​യ്ക്ക് ഹൃ​ത്വി​ക്കി​നോ​ട് ലൈം​ഗി​കാ​സ​ക്തി'; അ​ര്‍​ണ​ബി​ന്‍റെ സ​ന്ദേ​ശ​ങ്ങ​ൾ പു​റ​ത്ത്
Sunday, January 17, 2021 2:28 PM IST
ക​ങ്ക​ണ റ​ണാ​വ​ത്തി​ന് ഹൃ​ത്വി​ക് റോ​ഷ​നോ​ട് ലൈം​ഗി​കാ​സ​ക്തി​യാ​ണെ​ന്ന വി​വാ​ദ പ​രാ​മ​ർ​ശ​വു​മാ​യി റി​പ്പ​ബ്ലി​ക്ക് ടി.​വി മേ​ധാ​വി അ​ര്‍​ണ​ബ് ഗോ​സ്വാ​മി​യു​ടെ വാ​ട്സ് ആ​പ്പ് സ​ന്ദേ​ശ​ങ്ങ​ൾ പു​റ​ത്ത്. ക​ങ്ക​ണ​യ്ക്ക് 'ഇ​റോ​ട്ടോ​മാ​നി​യ' ആ​ണെ​ന്നാ​ണ് പ​രാ​മ​ര്‍​ശം. ക​ങ്ക​ണ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ല്‍ അ​ര്‍​ണ​ബ് ന​ട​ന്‍ ഹൃ​ത്വി​കു​മാ​യി അ​ഭി​മു​ഖം ന​ട​ത്തി​യ​തി​ന് പി​ന്നാ​ലെ​യു​ള്ള വാ​ട്സ് ആ​പ്പ് സ​ന്ദേ​ശ​ങ്ങ​ളാണ് പുറത്തുവന്നിരിക്കുന്നത്.

2017 ഒ​ക്ടോ​ബ​ര്‍ ഏ​ഴി​ന് അ​ര്‍​ണ​ബും ബാ​ര്‍​ക്ക് മു​ന്‍ സി​ഇ​ഒ പാ​ര്‍​ത്തോ​ദാ​സ് ഗു​പ്ത​യും ത​മ്മി​ല്‍ ന​ട​ത്തി​യ ചാ​റ്റി​ലാ​ണ് ക​ങ്ക​ണ​യേ​യും ഹൃ​ത്വി​ക്കി​നേ​യും കു​റി​ച്ച് പ​റ​യു​ന്ന​ത്.​ വാ​ട്‌​സാ​പ്പ് ചാ​റ്റ് പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ ബാ​ര്‍​ക്ക് മു​ന്‍ സി​ഇ​ഒ പാ​ര്‍​ത്തോ ദാ​സ് ഗു​പ്ത ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ര​ക്ത​സ​മ്മ​ര്‍​ദ്ദം കൂ​ടു​ക​യും ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് കു​റ​ഞ്ഞ​തി​നെ​ത്തു​ട​ര്‍​ന്നു​മാ​ണ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ഡി​സം​ബ​ര്‍ 24-നാ​ണ് പാ​ര്‍​ത്തോ​ദാ​സി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.