ക​ങ്ക​ണയുടെ സമയം! ധാ​ക്ക​ഡ് വ​ൻ പ​രാ​ജ​യത്തിലേക്ക്
Wednesday, May 25, 2022 5:47 PM IST
ക​ങ്ക​ണ റ​ണൗ​ത്ത് നാ​യി​ക​യാ​യ എ​ത്തി​യ ബോ​ളി​വു​ഡ് ചി​ത്രം ധാ​ക്ക​ഡ് വ​ൻ പ​രാ​ജ​യം. ആ​ക്ഷ​ന്‍ സ്പൈ ​ത്രി​ല്ല​റി​ന്‍റെ ബ​ജ​റ്റ് 100 കോ​ടി ആ​ണെ​ന്നാ​യി​രു​ന്നു റി​പ്പോ​ര്‍​ട്ടു​ക​ള്‍. ഏ​ജ​ന്‍റ് അ​ഗ്നി എ​ന്നാ​ണ് ചി​ത്ര​ത്തി​ല്‍ ക​ങ്ക​ണ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര്. ക​ങ്ക​ണ​യു​ടെ പാ​ന്‍ ഇ​ന്ത്യ​ന്‍ റി​ലീ​സു​മാ​യി​രു​ന്നു ചി​ത്രം.

ബോ​ക്സ് ഓ​ഫ് ഇ​ന്ത്യ​യു​ടെ ക​ണ​ക്ക് പ്ര​കാ​രം ചി​ത്ര​ത്തി​ന് ല​ഭി​ച്ച ഓ​പ​ണിം​ഗ് ക​ള​ക്ഷ​ന്‍ 50 ല​ക്ഷ​ത്തി​ന​ടു​ത്താ​യി​രു​ന്നു. ആ​ദ്യ വാ​രാ​ന്ത്യ ദി​ന​ങ്ങ​ളി​ല്‍ നി​ന്ന് ചി​ത്ര​ത്തി​ന് 2 കോ​ടി പോ​ലും നേ​ടാ​നാ​യി​ല്ല. ഭൂ​ല്‍ ഭു​ല​യ്യ മി​ക​ച്ച പ്ര​ക​ട​നം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ങ്ക​ണ ചി​ത്ര​ത്തി​ന് ഇ​നി പ്ര​തീ​ക്ഷി​ക്കാ​നൊ​ന്നു​മി​ല്ലെ​ന്ന ത​ര​ത്തി​ലാ​ണ് ട്രേ​ഡ് അ​ന​ലി​സ്റ്റു​ക​ളു​ടെ വി​ല​യി​രു​ത്ത​ല്‍.

ഏ​പ്രി​ല്‍ മാ​സം ചി​ത്രം തി​യ​റ്റ​റു​ക​ളി​ല്‍ എ​ത്തി​ക്കാ​നാ​യി​രു​ന്നു നി​ര്‍​മ്മാ​താ​ക്ക​ളു​ടെ ആ​ദ്യ തീ​രു​മാ​നം. എ​ന്നാ​ല്‍ കോ​വി​ഡി​നു ശേ​ഷം തി​യ​റ്റ​റു​ക​ള്‍ സ​ജീ​വ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​റ്റു ചി​ത്ര​ങ്ങ​ളു​ടെ സാ​ന്നി​ധ്യം പ​രി​ഗ​ണി​ച്ച് റി​ലീ​സ് നീ​ട്ടു​ക​യാ​യി​രു​ന്നു. പ്ര​തി​നാ​യ​ക ക​ഥാ​പാ​ത്ര​മാ​യി അ​ര്‍​ജു​ന്‍ രാം​പാ​ല്‍ എ​ത്തു​ന്ന ചി​ത്ര​ത്തി​ല്‍ ദി​വ്യ ദ​ത്ത​യും ശാ​ശ്വ​ത ചാ​റ്റ​ര്‍​ജി​യും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.

അ​തേ​സ​മ​യം സാ​റ്റ​ലൈ​റ്റ്, ഡി​ജി​റ്റ​ല്‍ വി​ല്‍​പ്പ​ന വ​ഴി നി​ര്‍​മ്മാ​താ​ക്ക​ള്‍​ക്ക് ഒ​രു പ​രി​ധി വ​രെ ന​ഷ്ടം നി​ക​ത്താ​മെ​ന്നും വി​ല​യി​രു​ത്ത​ലു​ണ്ട്. പ​ക്ഷേ ആ​ദ്യ​മെ​ത്തി​യ ചി​ല മി​ക​ച്ച ഓ​ഫ​റു​ക​ള്‍ കൂ​ടു​ത​ല്‍ മി​ക​ച്ച​ത് വ​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ല്‍ നി​ര്‍​മ്മാ​താ​ക്ക​ള്‍ നി​ര​സി​ച്ചി​രു​ന്നു. ആ ​വ​ഴി​ക്ക് ല​ഭി​ക്കു​മാ​യി​രു​ന്നു ഭേ​ദ​പ്പെ​ട്ട വ​രു​മാ​ന​ത്തെ ഇ​തും ബാ​ധി​ച്ച​താ​യാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.

ഹി​ന്ദി​ക്ക് പു​റ​മെ ത​മി​ഴ്, തെ​ലു​ങ്ക്, മ​ല​യാ​ളം ഭാ​ഷ​ക​ളി​ലും ചി​ത്രം റി​ലീ​സ് ചെ​യ്യ​പ്പെ​ട്ടി​രു​ന്നു. ഒ​രു ബോ​ളി​വു​ഡ് ചി​ത്ര​ത്തി​ന്‍റെ മ​ല​യാ​ളം മൊ​ഴി​മാ​റ്റ പ​തി​പ്പ് അ​പൂ​ര്‍​വ്വ​മാ​ണ്. റ​സ്നീ​ഷ് റാ​സി ഘാ​യ് ആ​ണ് ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​നം. ദീ​പ​ക് മു​കു​ത്, സൊ​ഹേ​ല്‍ മ​ക്‍​ലാ​യ്, എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ര്‍​മ്മാ​താ​ക്ക​ള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.