"സെ​റ്റി​ൽ ഞാ​ൻ പു​ലി, ഭാ​ര്യ​യു​ടെ മു​ന്നി​ൽ എ​ലി'
Friday, October 8, 2021 10:15 PM IST
ഭാ​ര്യ​യു​ടെ മു​ന്നി​ലും സെ​റ്റി​ലും ത​നി​ക്ക് ര​ണ്ടു സ്വ​ഭാ​വ​മാ​ണെ​ന്ന് ര​ൺ​വീ​ർ സി​ങ്. ‘ഭാ​ര്യ​യു​ടെ മു​ന്നി​ലെ​ത്തു​മ്പോ​ൾ എ​ലി​യാ​ണ് ഞാ​ൻ. പ​ക്ഷേ, സെ​റ്റി​ൽ പു​ലി​യും. – ര​ൺ​വീ​ർ പ​റ​യു​ന്നു. ദ് ​ബി​ഗ് പി​ച്ച​ർ എ​ന്ന ഷോ​യു​ടെ അ​വ​താ​ര​ക​നാ​യി എ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വ​ന്ന ചോ​ദ്യ​ങ്ങ​ൾ​ക്കാ​യി​രു​ന്നു ര​ൺ​വീ​റി​ന്‍റെ പ്ര​തി​ക​ര​ണം. ഷോ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭാ​ര്യ ദീ​പി​ക ചി​ല നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും അ​ത് പി​ന്തു​ട​രു​മെ​ന്നും താ​രം വെ​ളി​പ്പെ​ടു​ത്തി.

ജീ​വി​ത​ത്തി​ലെ ‘ബി​ഗ് പി​ക്ച​ർ’ ഏ​താ​ണെ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന് ര​ൺ​വീ​റി​ന്‍റെ മ​റു​പ​ടി ഇ​ങ്ങ​നെ​യാ​യി​രു​ന്നു. എ​ന്‍റെ ഭാ​ര്യ​യും കു​ട്ടി​ക​ളും കു​ടും​ബ​വും സ​ന്തോ​ഷ​ത്തോ​ടെ​യി​രി​ക്കു​ന്ന ഒ​രു വീ​ട്. എ​ല്ലാ​വ​രും ആ​രോ​ഗ്യ​ത്തോ​ടെ​യും സ​ന്തോ​ഷ​ത്തോ​ടെ​യും ഇ​രി​ക്ക​ണം. എ​ന്‍റെ അ​വ​സാ​ന​ത്തെ നി​മി​ഷം വ​രെ ഇ​താ​ണ് ജീ​വി​ത​ത്തി​ലെ ‘ബി​ഗ് പി​ക്ച​ർ’- ര​ൺ​വീ​ർ പ​റ​ഞ്ഞു. ഒ​ക്ടോ​ബ​ർ 16ന് ​ക​ളേ​ഴ്സ് ചാ​ന​ലി​ലാ​ണ് ബി​ഗ് പി​ച്ച​ർ ആ​രം​ഭി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.