മും​ബൈ അ​ധോ​ലോ​ക​ത്തി​ന്‍റെ ക​ഥ​യു​മാ​യി "ഡി ​ക​മ്പ​നി'
Sunday, January 24, 2021 6:39 PM IST
ഗ്യാ​ങ്സ്റ്റ​ര്‍ സി​നി​മ​യു​മാ​യി വീ​ണ്ടും രാം ​ഗോ​പാ​ല്‍ വ​ര്‍​മ്മ. ഇ​തി​ന​പ്പു​റം മ​റ്റൊ​രു ഗ്യാ​ങ്സ്റ്റ​ര്‍ സി​നി​മ​യി​ല്ല എ​ന്ന് വി​ശേ​ഷി​പ്പി​ച്ച് കൊ​ണ്ട് "ഡി ​ക​മ്പ​നി " എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ടീ​സ​ര്‍ റി​ലീ​സാ​യി. ദാ​വൂ​ദ് ഇ​ബ്രാ​ഹി​മി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള മും​ബൈ അ​ധോ​ലോ​ക​ത്തി​ലെ ‘ഡി ​ക​മ്പ​നി’​യു​ടെ ‘ജീ​വ​ച​രി​ത്ര​ചി​ത്രം’ എ​ന്നാ​ണ് ത​ന്‍റെ പു​തി​യ ചി​ത്ര​ത്തെ കു​റി​ച്ച് അ​ദേ​ഹം പ​റ​യു​ന്ന​ത്.

ദാ​വൂ​ദി​ന്‍റെ ജീ​വി​ത​ത്തെ​ക്കു​റി​ച്ച് മാ​ത്ര​മാ​യി​രി​ക്കി​ല്ല ചി​ത്രം പ​റ​യു​ക. ഡി ​ക​മ്പ​നി​യു​ടെ നി​ഴ​ലി​ല്‍ ജീ​വി​ച്ച് മ​രി​ച്ച നി​ര​വ​ധി അ​ധോ​ലോ​ക നാ​യ​ക​രു​ടെ ക​ഥ​ക​ളും ചി​ത്ര​ത്തി​ലു​ണ്ടാ​വു​മെ​ന്നും രാം ​ഗോ​പാ​ല്‍ വ​ര്‍​മ ട്വീ​റ്റ് ചെ​യ്തു.​ ഹി​ന്ദി​ക്ക് പു​റ​മേ ത​മി​ഴ്, തെ​ലു​ങ്ക്, മ​ല​യാ​ളം , ക​ന്ന​ഡ ഭാ​ഷ​യി​ലും "ഡി ​ക​മ്പ​നി" റി​ലീ​സ് ചെ​യ്യു​ന്നു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.