വ​രു​ൺ ധ​വാ​ൻ വി​വാ​ഹി​ത​നാ​കു​ന്നു
Friday, February 1, 2019 10:22 AM IST
ബോ​ളി​വു​ഡ് ന​ട​ൻ വ​രു​ൺ ധ​വാ​ൻ വി​വാ​ഹി​ത​നാ​കാ​ൻ പോ​കു​ന്നു​വെ​ന്ന്. ബാ​ല്യ​കാ​ല സു​ഹൃ​ത്തും ഫാ​ഷ​ൻ ‍ഡി​സൈ​ന​റു​മാ​യ നാ​ടാ​ഷ ദ​ലാ​ലാ​ണ് വ​ധു. വി​വാ​ഹ​ത്തി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ ര​ണ്ട് കു​ടും​ബങ്ങ​ളും തു​ട​ങ്ങിക്ക​ഴി​ഞ്ഞു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​ച​രി​ക്കു​ന്ന​ത്.

വ​രു​ണി​ന്‍റെ​യും ന​ടാ​ഷ​യു​ടേ​യും പ്ര​ണ​യ​ത്തെ കു​റി​ച്ചു​ള​ള ക​ഥ​ക​ൾ ക​ഴി​ഞ്ഞ കു​റ​ച്ചു നാ​ളു​ക​ളാ​യി ബോ​ളി​വു​ഡി​ൽ പ്ര​ച​രി​ക്കു​ക​യാ​യി​രു​ന്നു. ബോ​ളി​വു‍‍‍​ഡ് സം​വി​ധാ​യ​ക​നാ​യ ക​ര​ൺ ജോ​ഹ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ വ​രു​ൺ അ​തി​ഥി​യാ​യി എ​ത്തി​യ​പ്പോ​ഴാ​ണ് ന​ടാ​ഷ​യു​മാ​യു​ള​ള പ്ര​ണ​യ​ത്തെ കു​റി​ച്ച് തു​റ​ന്ന് പ​റ​ഞ്ഞ​ത്.

ഇ​തി​നു മു​ൻ​പ് പ​ല പൊ​തു​പ​രി​പാ​ടി​ക​ളി​ലും സ്വ​കാ​ര്യ ച​ട​ങ്ങു​ക​ളി​ലും ഇ​വ​ർ ര​ണ്ടും ഒ​രു​മി​ച്ച് എ​ത്തി​യി​ട്ടു​ണ്ട്. സ​ഹ​സം​വി​ധാ​യ​ക​നാ​യി​ട്ടാ​ണ് വ​രു​ൺ സി​നി​മ​യി​ൽ എ​ത്തി​യ​ത്. പി​ന്നീ​ട് ക​ര​ൺ ജോ​ഹ​ർ സം​വി​ധാ​നം ചെ​യ്ത ആ​ലി​യ, വ​രു​ൺ, സി​ദ്ധാ​ർ​ഥ് എ​ന്നി​വ​ർ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി​യെ​ത്തി​യ സ്റ്റു​ഡ​ന്‍റ്​സ് ഓ​ഫ് ദി ​ഇ​യ​റി​ലൂ​ടെ അ​ഭി​ന​യ​രം​ഗ​ത്തെ​ത്തു​ക​യാ​യി​രു​ന്നു .
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.