സാ​റ​യെ സൂ​ക്ഷി​ക്ക​ണ​മെ​ന്ന് അവർ പറഞ്ഞു: വരുൺ ധവാൻ
Wednesday, December 30, 2020 4:45 PM IST
ബോ​ളി​വു​ഡ് ന​ട​ൻ സെ​യ്ഫ് അ​ലി​ഖാ​ന്‍റെ​യും ആ​ദ്യ​ഭാ​ര്യ അ​മൃ​ത സിം​ഗി​ന്‍റെ​യും മ​ക​ളാ​ണ് സാ​റ അ​ലി ഖാ​ൻ. 2018ൽ ​കേ​ദാ​ർ​നാ​ഥ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​യി​രു​ന്നു സാ​റ​യു​ടെ ബോ​ളി​വു​ഡ് അ​ര​ങ്ങേ​റ്റം.

ബോ​ളി​വു​ഡി​ലെ നാ​യ​കന്മാ​ർ​ക്കി​ട​യി​ൽ സാ​റ ഒ​രു ഭീ​ക​ര​ജീ​വി​യാ​ണെ​ന്നും സാ​റ​യ്ക്കൊ​പ്പം അ​ഭി​ന​യി​ക്കു​ന്ന​ത് അ​റി​ഞ്ഞ് മ​റ്റു താ​ര​ങ്ങ​ൾ ത​നി​ക്ക് മു​ന്ന​റി​യി​പ്പു ന​ൽ​കി​യെ​ന്നും പ​റ​ഞ്ഞ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് ന​ട​ൻ വ​രു​ണ്‍ ധ​വാ​ൻ.

വ​രു​ണും സാ​റ​യും ഒ​ന്നി​ക്കു​ന്ന ചി​ത്ര​മാ​ണ് കൂ​ലി ന​ന്പ​ർ വ​ണ്‍. ചി​ത്ര​ത്തി​ന്‍റെ പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി ക​പി​ൽ ശ​ർ​മ്മ ഷോ​യി​ൽ വ​ന്ന​പ്പോ​ഴാ​ണ് വ​രു​ണ്‍ ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ന​ടന്മാ​രാ​യ ആ​യു​ഷ്മാ​ൻ ഖു​റാ​ന​യും കാ​ർ​ത്തി​ക് ആ​ര്യ​നും വി​ക്കി കൗ​ശാ​ലു​മാ​ണ് വ​രു​ണി​ന് മു​ന്ന​റി​യി​പ്പു​മാ​യി എ​ത്തി​യ​ത്.

ഇ​വ​ർ മൂ​വ​രും ഒ​രേ കാ​ര്യ​മാ​ണ് പ​റ​ഞ്ഞ​ത് എ​ന്നാ​ണ് വ​രു​ണ്‍ പ​റ​യു​ന്ന​ത്. ഇ​ത് കേ​ട്ട​തോ​ടെ അ​വ​ർ എ​ന്താ​ണ് പ​റ​ഞ്ഞ​ത് എ​ന്ന് സാ​റ ചോ​ദി​ച്ചു. സാ​റ​യെ സൂ​ക്ഷി​ക്ക​ണം എ​ന്നാ​യി​രു​ന്നു വ​രു​ണി​ന്‍റെ മ​റു​പ​ടി.

ഷോ​യു​ടെ പ്രൊ​മോ വി​ഡി​യോ​യി​ലാ​ണ് ഇ​രു​വ​രും ത​മ്മി​ലു​ള്ള ര​സ​ക​ര​മാ​യ സം​ഭാ​ഷ​ണം ഉ​ണ്ടാ​യി​രു​ന്ന​ത്. സാ​റ​യെ കു​റി​ച്ചു​ള്ള വ​രു​ണി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.