"മേ​ഘ​ങ്ങ​ളി​ല്ലാ​ത്ത ആ​കാ​ശ​ത്തി​ന് ദൈ​വ​ത്തി​ന് ന​ന്ദി'; മോദിയെ "നൈ​സാ​യി ട്രോ​ളി' ഉൗ​ർ​മി​ള
Tuesday, May 14, 2019 11:46 AM IST
"റ​ഡാ​റു​ക​ളെ ക​ബ​ളി​പ്പി​ക്കാ​ൻ കാ​ർ​മേ​ഘ​ങ്ങ​ൾ സ​ഹാ​യി​ക്കു​മെ​ന്ന’ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ​രാ​മ​ർ​ശ​ത്തെ "നൈ​സാ​യി ട്രോ​ളി’ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യും ന​ടി​യു​മാ​യ ഉൗ​ർ​മി​ള മണ്ഡോത്ക​ർ. ട്വി​റ്റ​റി​ൽ വ​ള​ർ​ത്തു​നാ​യ​ക്കൊ​പ്പ​മു​ള്ള ചി​ത്രം പോ​സ്റ്റ് ചെ​യ്താ​ണ് ഉൗ​ർ​മി​ള​യു​ടെ പ്ര​തി​ക​ര​ണം.

മേ​ഘ​ങ്ങ​ളി​ല്ലാ​ത്ത, തെ​ളി​ഞ്ഞ ആ​കാ​ശ​ത്തി​ന് ദൈ​വ​ത്തി​ന് ന​ന്ദി. അ​തു​കൊ​ണ്ട് എ​ന്‍റെ അ​രു​മ റോ​മി​യോ​യു​ടെ കാ​തു​ക​ൾ​ക്ക് റ​ഡാ​ർ സി​ഗ്ന​ലു​ക​ൾ കൃ​ത്യ​മാ​യി ല​ഭി​ക്കും- ഉൗ​ർ​മി​ള ട്വി​റ്റ​റി​ൽ കു​റി​ച്ചു. വ​ട​ക്ക​ൻ മും​ബൈ​യി​ൽ​നി​ന്നാ​ണ് ഉൗ​ർ​മി​ള മ​ത്സ​രി​ക്കു​ന്ന​ത്.

വാ​ർ​ത്താ ചാ​ന​ലാ​യ ന്യൂ​സ് നേ​ഷ​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​നി​ടെ ബാ​ലാ​കോ​ട്ട് ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മോ​ദി ന​ട​ത്തി​യ പ​രാ​മ​ർ​ശം സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ പ​രി​ഹാ​സ​ത്തി​നാ​ണ് വ​ഴി​വെ​ച്ച​ത്. മ​ഴമേ​ഘ​ങ്ങ​ൾ റ​ഡാ​റു​ക​ളെ മ​റ​യ്ക്കു​മെ​ന്ന് സൈന്യത്തെ ഉപദേശിച്ചെന്നാ‍യിരുന്നു മോദിയുടെ പരാമർശം.

പിന്നാലെ 1987-88 കാ​ല​ഘ​ട്ട​ത്തി​ൽ താ​ൻ ഡി​ജി​റ്റ​ൽ കാ​മ​റ ഉ​പ​യോ​ഗി​ച്ചി​രു​ന്നെ​ന്നും അ​തി​ലെ​ടു​ത്ത എൽ.കെ. അ​ഡ്വാ​നി​യു​ടെ ചി​ത്രം ഇ-​മെ​യി​ലി​ലൂ​ടെ ഡ​ൽ​ഹി​യി​ലേ​ക്ക് അ​യ​ച്ചെ​ന്നു​മാ​ണ് മോ​ദി അ​വ​കാ​ശ​പ്പെ​ട്ട​ത്. "ഏ​താ​ണ്ട് 1987-88ലാ​ണ് ഞാ​ൻ ആ​ദ്യ​മാ​യി ഡി​ജി​റ്റ​ൽ കാ​മ​റ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. വ​ള​രെ കു​റ​ച്ചു പേ​ർ​ക്കേ കാ​മ​റ​യും ഇ-​മെ​യി​ലും ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. അ​ന്ന് അ​ഡ്വാ​നി ഒ​രു റാ​ലി​യി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു.

റാ​ലി​യി​ൽവ​ച്ച് ഡി​ജി​റ്റ​ൽ കാ​മ​റ ഉ​പ​യോ​ഗി​ച്ച് അ​ഡ്വാ​നി​യു​ടെ ഫോ​ട്ടോ എ​ടു​ക്കു​ക​യും അ​ത് ഡ​ൽ​ഹി​യി​ലേ​ക്ക് ഇ-​മെ​യി​ലി​ലൂ​ടെ അ​യ​ച്ചു കൊ​ടു​ക്കു​ക​യും ചെ​യ്തു. അ​തി​ന്‍റെ ക​ള​ർ പ്രി​ന്‍റെ​ടു​ത്തു. ക​ള​ർ ഫോ​ട്ടോ ക​ണ്ട് അ​ഡ്വാ​നി അ​ദ്ഭു​ത​പ്പെ​ടു​ക​യും ചെ​യ്തു’- മോ​ദി വി​ശ​ദ​മാ​ക്കി. ഇ​തോ​ടൊ​പ്പം 1990ൽ ​ട​ച്ച് സ്ക്രീ​നി​ൽ എ​ഴു​തു​ന്ന പേ​ന (സ്റ്റൈ​ല​സ് പെ​ൻ) ഉ​പ​യോ​ഗി​ച്ചി​രു​ന്നെ​ന്നും അ​ഭി​മു​ഖ​ത്തി​ൽ മോ​ദി അ​വ​കാ​ശ​പ്പെ​ടു​ന്നു​ണ്ട്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.