ജീവനൊടുക്കാൻ ആ​ഗ്ര​ഹി​ച്ചി​രു​ന്നു: ഉ​ദ​യ് ചോ​പ്ര
Sunday, March 24, 2019 11:45 AM IST
ജീവനൊടുക്കാ​ൻ വരെ താൻ ആ​ഗ്ര​ഹി​ച്ചി​രു​ന്ന​താ​യി ന​ട​ൻ ഉ​ദ​യ് ചോ​പ്ര. ക​ടു​ത്ത വി​ഷാ​ദ​രോ​ഗ​ത്തി​ന്‍റെ പി​ടി​യി​ലാ​യ താ​രം ആ​റു​വ​ർ​ഷ​മാ​യി അ​ഭി​ന​യ​മേ​ഖ​ല​യി​ൽ നി​ന്നും അ​ക​ന്നു ക​ഴി​യു​ക​യാ​ണ്. ട്വീ​റ്റ​റി​ൽ കൂ​ടി​യാ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്യു​വാ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്ന​താ​യി താ​രം അ​റി​യി​ച്ച​ത്.

വ​ള​രെ മോ​ശ​മാ​ണ് എ​ന്‍റെ അ​വ​സ്ഥ. അ​ത് മാ​റ്റു​വാ​ൻ ഞാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ട്. പ​ക്ഷെ പ​രാ​ജ​യ​പ്പെ​ടു​ക​യാ​ണ്. ആ​ദ്യ ട്വീ​റ്റി​ൽ ഉ​ദ​യ് കു​റി​ച്ചു. പി​ന്നീ​ടാ​ണ്, മ​ര​ണ​ത്തി​ലേ​ക്ക് കൂ​ടു​ത​ൽ അ​ടു​ക്കു​ന്ന​തു പോ​ലെ തോ​ന്നു​ന്നു​വെ​ന്നും ആ​ത്മ​ഹ​ത്യ​യെ​ന്ന വ​ഴി ഉ​ട​ൻ ത​ന്നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​താ​ണ് ന​ല്ല​തെ​ന്നും താ​രം കു​റി​ച്ച​ത്. മാ​ത്ര​മ​ല്ല ഉ​ട​ൻ ത​ന്നെ ഈ ​ര​ണ്ട് ട്വീ​റ്റും അ​ദ്ദേ​ഹം ക​ള​യു​ക​യും ചെ​യ്തു.

പ്ര​ണ​യ​ത​ക​ർ​ച്ച​യാ​ണ് ഉ​ദ​യ് ചോ​പ്ര​യു​ടെ വി​ഷാ​ദ​രോ​ഗ​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് ബോ​ളി​വു​ഡി​ലെ സം​സാ​ര​വി​ഷ​യം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.