ആ​മി​ർ​ഖാ​നെ വി​മ​ർ​ശി​ച്ച് ത​നു​ശ്രി ദ​ത്ത
Thursday, September 12, 2019 11:54 AM IST
ആ​മി​ർ​ഖാ​നെ വി​മ​ർ​ശി​ച്ച് ന​ടി ത​നു​ശ്രി ദ​ത്ത. മീ​ടൂ ആ​രോ​പ​ണ വി​ധേ​യ​നാ​യ സു​ഭാ​ഷ് ക​പൂ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ ആ​മി​ർ അ​ഭി​ന​യി​ക്കു​വാ​ൻ തീ​രു​മാ​നി​ച്ച​താ​ണ് ത​നു​ശ്രി​യെ ചൊ​ടി​പ്പി​ച്ച​ത്.

സം​ഗീ​ത​ഞ്ജ​ൻ ഗു​ൽ​ഷ​ൻ കു​മാ​റി​ന്‍റെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി ഒ​രു​ങ്ങു​ന്ന മോ​ഗു​ൽ എ​ന്ന സി​നി​മ​യി​ലാ​ണ് ആ​മി​ർ അ​ഭി​ന​യി​ക്കു​ന്ന​ത്. ഗു​ൽ​ഷ​ൻ കു​മാ​റി​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ആ​മി​ർ ഖാ​ൻ ആ​ണ്.

സു​ഭാ​ഷ് ക​പൂ​റി​നെ​തി​രെ ന​ടി ഗീ​തി​ക ത്യാ​ഗി ലൈം​ഗി​കാ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ സു​ഭാ​ഷി​നൊ​പ്പം പ്രൊ​ജ​ക്ട് ചെ​യ്യി​ല്ലെ​ന്ന് ആ​മി​ർ തു​റ​ന്ന് പ​റ​ഞ്ഞി​രു​ന്നു. മാ​ത്ര​മ​ല്ല മോ​ഗു​ലി​ൽ നി​ന്നും സു​ഭാ​ഷി​നെ മാ​റ്റു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ സു​ഭാ​ഷി​നൊ​പ്പം പ്ര​വ​ർ​ത്തി​ക്കു​ന്നു​വെ​ന്ന് താ​രം അ​ടു​ത്തി​ടെ പ​റ​ഞ്ഞ​താ​ണ് പു​തി​യ വി​വാ​ദ​ങ്ങ​ൾ​ക്ക് തി​രി​തെ​ളി​യാ​ൻ കാ​ര​ണ​മാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.