ഞാൻ നിന്നെ സ്നേഹിക്കുന്നു റോഹ്മാൻ; ഗോസിപ്പുകൾക്ക് മറുപടി നൽകി സുസ്മിത സെൻ
Tuesday, July 2, 2019 9:55 AM IST
ബോ​ളി​വു​ഡ് താ​ര​സു​ന്ദ​രി​യും മു​ൻ വി​ശ്വ​സു​ന്ദ​രി​യു​മാ​യ സു​സ്മിത സെ​ന്നും കാ​മു​ക​ൻ റോ​ഹ്മാ​നും വേ​ർ​പി​രി​ഞ്ഞു​വെ​ന്ന ത​ര​ത്തി​ൽ അ​ടു​ത്തി​ടെ വാ​ർ​ത്ത​ക​ൾ സ​ജീ​വ​മാ​യി​രു​ന്നു. എ​ന്നാ​ൽ ഈ ​വാ​ർ​ത്ത വെ​റും ഗോ​സി​പ്പ് ആ​യി​രു​ന്നു​വെ​ന്ന് ഇ​പ്പോ​ൾ തെ​ളി​ഞ്ഞി​രി​ക്കു​ക​യാ​ണ്.

ത​ന്നേ​ക്കാ​ൾ പ്രാ​യ​ത്തി​ൽ വ​ള​രെ ചെ​റു​താ​യ കാ​മു​ക​ൻ റോ​ഹ്മാ​ൻ ഷാ​വ്ളി​നെ വി​വാ​ഹം ക​ഴി​ക്കാ​ൻ സു​സ്മി​ത ഒ​രു​ങ്ങു​ക​യാ​ണെ​ന്ന വാ​ർ​ത്ത​ക​ൾ സ​ജീ​വ​മാ​യി നി​ൽ​ക്കു​ന്പോ​ഴാ​ണ് ഇ​വ​ർ വേ​ർ​പി​രി​ഞ്ഞു​വെ​ന്ന ത​ര​ത്തി​ൽ വാ​ർ​ത്ത​ക​ൾ വ​ന്ന​ത്. ഇ​തി​നു ചൂ​ട​ൻ മ​റു​പ​ടി​യാ​ണ് ഇ​രു​വ​രും ന​ൽ​കി​യി​രി​ക്കു​ന്ന​ത്. റോ​ഹ്മാ​നും ഒ​ത്തു​ള്ള ജി​മ്മി​ലെ വ​ർ​ക്കൗ​ട്ട് ചി​ത്രം സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വച്ചാ​ണ് ത​ങ്ങ​ൾ ഇ​രു​വ​രും ഇ​പ്പോ​ഴും ഒ​രു​മി​ച്ചാ​ണെ​ന്ന സ​ന്ദേ​ശം സു​സ്മി​ത ന​ൽ​കി​യ​ത്.

"ഞാ​ൻ നി​ന്നെ ഒ​രു​പാ​ട് സ്നേ​ഹി​ക്കു​ന്നു റോ​ഹ്മാ​ൻ’ എ​ന്നു പ​റ​ഞ്ഞാ​ണ് സു​സ്മി​ത ചി​ത്രം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ന് മ​റു​പ​ടി​യാ​യി ക​മ​ന്‍റ് ബോ​ക്സി​ലെ​ത്തി റോ​ഹ്മാ​നും ആ​രാ​ധ​ക​രെ അ​ന്പ​ര​പ്പി​ച്ചു. "അ​വ​ളെ​ന്‍റെ മാ​ത്ര​മാ​ണ്’ എ​ന്നാ​യി​രു​ന്നു റോ​ഹ്മാ​ന്‍റെ ക​മ​ന്‍റ്. എ​ന്താ​യാ​ലും ഇ​രു​വ​രു​ടെ​യും ചൂ​ട​ൻ മ​റു​പ​ടി അ​റി​ഞ്ഞ് ഗോ​സി​പ്പു​കാ​ർ ക​ണ്ടം വ​ഴി ഓ​ടി​യ​ത്രേ.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.