സുശാന്തിനെ കാത്ത് ഫഡ്ജ്; ഹൃദയഭേദകമായ വീഡിയോ
Monday, June 22, 2020 8:21 PM IST
ബോ​ളി​വു​ഡി​ന്‍റെ പ്രി​യ​താ​രം സു​ശാ​ന്ത് സിം​ഗ് ര​ജ്പു​തി​ന്‍റെ മ​ര​ണം ന​ൽ​കി​യ ന​ടു​ക്ക​ത്തി​ൽ നി​ന്നു വി​ട്ടു​മാ​റാ​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​ത്തി​നോ സു​ഹൃ​ത്തു​ക്ക​ൾ​ക്കോ ആ​രാ​ധ​ക​ർ​ക്കോ ഇ​നി​യു​മാ​യി​ട്ടി​ല്ല. ജൂ​ണ്‍ 14നാ​ണ് ബാ​ന്ദ്ര​യി​ലെ ഫ്ളാ​റ്റി​ൽ സു​ശാ​ന്തി​നെ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

സു​ശാ​ന്തി​ന്‍റെ വി​യോ​ഗം വേ​ദ​ന​യോ​ടെ​യാ​ണെ​ങ്കി​ലും എ​ല്ലാ​വ​രും അം​ഗീ​ക​രി​ച്ചു തു​ട​ങ്ങു​ന്പോ​ൾ സു​ശാ​ന്തി​നെ ഇ​പ്പോ​ഴും തി​ര​ഞ്ഞു​ന​ട​ക്കു​ന്ന ഒ​രാ​ൾ ആ ​വീ​ട്ടി​ലു​ണ്ട്, സു​ശാ​ന്തി​ന്‍റെ വ​ള​ർ​ത്തുനാ​യ ഫ​ഡ്ജ്.

സു​ശാ​ന്ത് ത​ന്നെ ഒ​റ്റ​യ്ക്കാ​ക്കി പോ​യ​ത​റി​യാ​തെ താ​ര​ത്തെ തേ​ടി വീ​ടും മു​ഴു​വ​ൻ ന​ട​ക്കു​ന്ന ഫ​ഡ്ജി​ന്‍റെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യും ആ​രു​ടേ​യും ക​ണ്ണ് നി​റ​യ്ക്കും. ന​ട​ൻ മ​ൻ​വീ​ർ ഗു​ർ​ജ​റാ​ണ് ഫോ​ണി​ൽ സു​ശാ​ന്തി​ന്‍റെ ചി​ത്രം നോ​ക്കി​യി​രി​ക്കു​ന്ന ഫ​ഡ്ജി​ന്‍റെ ചി​ത്രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു​വി​ട്ട​ത്. ഇ​തി​നു പി​ന്നാ​ലെ സു​ശാ​ന്തി​ന്‍റെ വ​ര​വും കാ​ത്തി​രി​ക്കു​ന്ന ഫ​ഡ്ജി​ന്‍റെ വീ​ഡി​യോ​യും വൈ​റ​ലാ​യി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.