"അവരുമായി താ​ര​ത​മ്യം ഇ​ഷ്ട​മ​ല്ല... ഞാ​ൻ എ​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ കാ​ര്യം നോ​ക്കി ജീ​വി​ക്കു​ന്നു'
Wednesday, January 20, 2021 4:42 PM IST
അ​ശ്ലീ​ല സി​നി​മ​ക​ളി​ൽ​നി​ന്നു ബോ​ളി​വു​ഡി​ലേ​ക്ക് എ​ത്തി മു​ഖ്യ​ധാ​രാ താ​ര​മാ​യി മാ​റി​യ ന​ടി​യാ​ണ് സ​ണ്ണി ലി​യോ​ണ്‍. ത​ന്‍റെ ഗ്ലാ​മ​ർ ഫ​ല​പ്ര​ദ​മാ​യി മാ​ർ​ക്ക​റ്റ് ചെ​യ്യു​ന്ന​തി​ൽ വി​ജ​യി​ച്ച​തോ​ടെ​യാ​ണ് ബോ​ളി​വു​ഡ് ഈ ​ന​ടി​ക്കു പി​ന്നാ​ലെ കൂ​ടി​യ​ത്. മാ​ധ്യ​മ​ങ്ങ​ളും ഏ​റ്റു​പി​ടി​ച്ച​തോ​ടെ ഇ​വ​ർ​ക്ക് ഏ​റെ ആ​രാ​ധ​ക​രെ​യും സൃ​ഷ്ടി​ക്കാ​ൻ ക​ഴി​ഞ്ഞു.

ലോ​ക്ഡൗ​ണ്‍ ക​ഴി​ഞ്ഞ് വീ​ണ്ടും സി​നി​മാ​ലോ​ക​ത്ത് സ​ജീ​വ​മാ​കു​വാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ഇ​പ്പോ​ൾ. കോ​വി​ഡി​നെ തു​ട​ർ​ന്ന് ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ ഭ​ർ​ത്താ​വി​നും മ​ക്ക​ൾ​ക്കു​മൊ​പ്പം ലോ​സ്ആ​ഞ്ച​ല​സി​ലാ​യി​രു​ന്നു താ​രം. തി​രി​ച്ചു​വ​ര​വി​നു മു​ന്നോ​ടി​യാ​യി സ​ണ്ണി ലി​യോ​ൺ ഒ​രു മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ പ്ര​തി​ക​ര​ണം ഇ​ങ്ങ​നെ.

സ​മ​കാ​ലീ​ന ന​ടി​മാ​രു​ടെ അ​വ​സ​ര​ങ്ങ​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യു​ന്ന​തി​നോ​ട് തീ​രെ താ​ൽ​പ​ര്യ​മി​ല്ലാ​ത്ത​യാ​ളാ​ണ് ഞാ​ൻ. മ​റ്റു​ള്ള​വ​ർ​ക്കു ല​ഭി​ക്കു​ന്ന അ​വ​സ​ര​ങ്ങ​ളെ​യോ​ർ​ത്ത് ഒ​രി​ക്ക​ലും ആ​കു​ല​പ്പെ​ട്ടി​ട്ടി​ല്ല. ആ​രോ​ടും മ​ത്സ​രി​ക്ക​ണം എ​ന്ന​തി​ൽ വി​ശ്വ​സി​ക്കു​ന്നി​ല്ല. മ​റ്റാ​രു​മാ​യും താ​ര​ത​മ്യം ചെ​യ്യാ​റി​ല്ല.

എ​നി​ക്ക് ജീ​വി​ക്കാ​ൻ ആ​ഗ്ര​ഹ​മു​ള്ള​തു പോ​ലെ​യാ​ണ് ജീ​വി​ക്കു​ന്ന​ത്. മ​റ്റു​ള്ള​വ​ർ എ​ന്താ​ണ് ചെ​യ്യാ​റു​ള്ള​തെ​ന്ന് എ​ന്നെ ബാ​ധി​ക്കാ​റി​ല്ല. എ​ന്‍റെ​യും എ​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ​യും കാ​ര്യം മാ​ത്ര​മാ​ണ് നോ​ക്കു​ന്ന​ത്. മ​റ്റു​ള്ള​വ​ർ എ​ന്താ​ണ് ചെ​യ്യു​ന്ന​ത് എ​ന്ന​ത് എ​ന്നെ ബാ​ധി​ക്കാ​റി​ല്ല. അ​വ​ർ എ​ന്താ​ണ് ചെ​യ്യു​ന്ന​തെ​ന്നോ അ​വ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ എ​ന്താ​ണെ​ന്നോ നോ​ക്കാ​റി​ല്ല. എ​ന്നെ​യും എ​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ​യും കാ​ര്യം മാ​ത്ര​മാ​ണ് നോ​ക്കു​ന്ന​ത്. - സ​ണ്ണി ലി​യോ​ണ്‍ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.