വ​സ്ത്ര​ധാ​ര​ണ​ത്തി​ന്‍റെ പേ​രി​ൽ ട്രോൾ വാങ്ങി സോനം കപൂർ
Tuesday, February 11, 2020 9:41 AM IST
വ​സ്ത്ര​ധാ​ര​ണ​ത്തി​ന്‍റെ പേ​രി​ൽ ബോ​ളി​വു​ഡി​ലെ യു​വ​സു​ന്ദ​രി സോ​നം ക​പൂ​റി​നു നേരേ സൈ​ബ​ർ ആ​ക്ര​മ​ണം. അ​തീ​വ ഗ്ലാ​മ​ർ വേ​ഷ​ത്തി​ൽ അ​ച്ഛ​നും ന​ട​നു​മാ​യ അ​നി​ൽ ക​പൂ​റി​നൊ​പ്പം ഫോ​ട്ടോ​യ്ക്ക് പോ​സ് ചെ​യ്ത​തി​നെ​തി​രേ​യാ​ണ് സൈ​ബ​ർ ആ​ക്ര​മ​ണം. മ​ലം​ഗ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ പ്രീ​മി​യ​ർ ഷോ​യ്ക്ക് എ​ത്തി​യ​താ​യി​രു​ന്നു അ​നി​ൽ​ക​പൂ​റും സോ​നം ക​പൂ​റും.

ക​റു​പ്പു നി​റ​ത്തി​ലു​ള്ള വൈ​ഡ് നെ​ക്ക് വ​സ്ത്രം ധ​രി​ച്ചെ​ത്തി​യ സോ​നം സ​ഭ്യ​ത​യു​ടെ അ​തി​രു ലം​ഘി​ച്ച​താ​യി​ട്ടാ​ണ് സ​ദാ​ചാ​ര​വാ​ദി​ക​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ലു​ടെ വി​മ​ർ​ശി​ക്കു​ന്ന​ത്. അ​ച്ഛ​നോ​ടൊ​പ്പം ഫോട്ടോയ്ക്ക് പോ​സ് ചെ​യ്യു​ന്പോ​ഴെ​ങ്കി​ലും മ​ര്യാ​ദ​യു​ള്ള വേ​ഷം ധ​രി​ച്ചൂ​ടേ​യെ​ന്നും അ​വ​ർ ചോ​ദി​ക്കു​ന്നു.

അ​തേ സമ​യം സോ​ന​ത്തെ പി​ന്തു​ണ​ച്ചും ആ​ളു​ക​ൾ രം​ഗ​ത്തെ​ത്തി. അ​ച്ഛ​നും മ​ക​ളും ത​മ്മി​ലു​ള​ള ബ​ന്ധം വ​സ്ത്ര​ധാ​ര​ണ​വു​മാ​യി താ​ര​ത​മ്യം ചെ​യ്യു​ന്ന​ത് ജ​ന​ങ്ങ​ളു​ടെ തെ​റ്റാ​യ കാ​ഴ്ച​പ്പാ​ടാ​ണെ​ന്ന അ​ഭി​പ്രാ​യം പ​ല​രും ഉ​യ​ർ​ത്തു​ന്നു​ണ്ട്. മ​ലം​ഗ് എ​ന്ന ചി​ത്ര​ത്തി​ൽ ആ​ദി​ത്യ റോ​യ് ക​പൂ​റും ദി​ശാ പ​താ​നി​യും അ​നി​ൽ ക​പൂ​റു​മാ​ണ് പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത്.

അ​ടു​ത്തി​ടെ വ​സ്ത്ര​ധാ​ര​ണ​ത്തി​ന്‍റെ പേ​രി​ൽ സൂ​പ്പ​ർ​സു​ന്ദ​രി പ്രി​യ​ങ്ക ചോ​പ്ര​യ്ക്കു​നേ​രെ​യും സൈ​ബ​ർ ആ​ക്ര​മ​ണം ന​ട​ന്നി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.