പ്ര​തി​സ​ന്ധി​ക​ളെ അ​തീ​ജി​വി​ക്കും; പ്ര​തീ​ക​ര​ണ​വു​മാ​യി ശി​ൽ​പ ഷെ​ട്ടി
Friday, July 23, 2021 3:31 PM IST
ഭ​ർ​ത്താ​വ് രാ​ജ് കു​ന്ദ്ര​യു​ടെ അ​റ​സ്റ്റി​ൽ ആ​ദ്യ​മാ​യി പ്ര​തി​ക​രി​ച്ച് ശി​ൽ​പ ഷെ​ട്ടി. ഇ​ൻ​സ്റ്റ​ഗ്രാം സ്റ്റാ​റ്റ​സി​ലൂ​ടെ​യാ​യി​രു​ന്നു ന​ടി​യു​ടെ പ്ര​തി​ക​ര​ണം. ഒ​രു പു​സ്ത​ക​ത്തി​ലെ ഒ​രു പേ​ജി​ന്‍റെ സ്ക്രീ​ൻ​ഷോ​ട്ട് ആ​ണ് ന​ടി പ​ങ്കു​വ​ച്ച​ത്.

‘ജീ​വി​ച്ചി​രി​ക്കു​ന്ന​ത് ത​ന്നെ ഭാ​ഗ്യം. ആ ​ബോ​ധ്യ​ത്തോ​ടെ​യാ​ണ് ഓ​രോ ശ്വാ​സ​വും എ​ടു​ക്കു​ന്ന​ത്. ജീ​വി​ത​ത്തി​ല്‍ ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടു​ള്ള വെ​ല്ലു​വി​ളി​ക​ളെ​യും പ്ര​തി​സ​ന്ധി​ക​ളെ​യു​മൊ​ക്കെ ഞാ​ൻ അ​തി​ജീ​വി​ച്ചി​ട്ടു​ണ്ട്. ഇ​നി​യു​ണ്ടാ​കു​ന്ന പ്ര​തി​സ​ന്ധി​ക​ളെ​യും അ​തീ​ജി​വി​ക്കും.

എ​ന്‍റെ ജീ​വി​തം ജീ​വി​ക്കു​ന്ന​തി​ൽ നി​ന്ന് ഒ​ന്നി​നും എ​ന്നെ വ്യ​തി​ച​ലി​പ്പി​ക്കാ​നാ​കി​ല്ല.’–​ഇ​ങ്ങ​നെ​യാ​ണ് അ​തി​ലെ വാ​ച​ക​ങ്ങ​ൾ. ഇ​പ്പോ​ഴ​ത്തെ പ്ര​ശ്ന​ങ്ങ​ളെ ഉ​ദേ​ശി​ച്ചാ​ണ് ന​ടി​യു​ടെ ഈ ​കു​റി​പ്പെ​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ ക​ണ്ടെ​ത്ത​ൽ.

അ​ശ്ലീ​ല വി​ഡി​യോ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വ്യ​വ​സാ​യി​യും ശി​ൽ​പ ഷെ​ട്ടി​യു​ടെ ഭ​ർ​ത്താ​വു​മാ​യ രാ​ജ് കു​ന്ദ്ര​യെ മും​ബൈ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത​ത്. .
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.