തെ​രു​വി​ൽ നൃ​ത്തം ചെ​യ്തു പ​ണം നേ​ടി​യ സാ​റ
Tuesday, November 24, 2020 7:26 PM IST
റോ​ഡി​ൽ നൃ​ത്തം ചെ​യ്തു താ​ൻ പ​ണം വാ​ങ്ങി​യി​ട്ടു​ണ്ടെ​ന്നു ബോ​ളി​വു​ഡ് ന​ട​ൻ സെ​യ്ഫ് അ​ലി​ഖാ​ന്‍റെ​യും ആ​ദ്യ ഭാ​ര്യ അ​മൃ​ത സിം​ഗി​ന്‍റെ​യും മ​ക​ളും ന​ടി​യു​മാ​യ സാ​റ അ​ലി​ഖാ​ൻ. ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സാ​റ​യു​ടെ ആ ​പ​ഴ​യ അ​ഭി​മു​ഖം വൈ​റ​ലാ​വു​ക​യാ​ണ്.

ബാ​ല്യ​കാ​ല​ത്ത് തെ​രു​വി​ൽ നൃ​ത്തം ചെ​യ്ത് പൈ​സ വാ​ങ്ങി​യ​തി​നെ​ക്കു​റി​ച്ചാ​ണ് താ​ര​പു​ത്രി വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്. സം​ഭ​വ​ത്തെ കു​റി​ച്ച് താ​രം പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ. അ​ന്ന് സ​ഹോ​ദ​ര​ൻ ഇ​ബ്രാ​ഹിം തീ​രെ ചെ​റു​താ​യി​രു​ന്നു. അ​ച്ഛ​നും അ​മ്മ​യും ഷോ​പ്പിംഗിനാ​യി പോ​യ​താ​ണ്. ഞാ​നും അ​നി​യ​നും പു​റ​ത്താ​യി​രു​ന്നു. ഞാ​ന്‍ അ​വി​ടെ​നി​ന്ന് നൃ​ത്തം ചെ​യ്യാ​ന്‍ തു​ട​ങ്ങി. ആ​ളു​ക​ള്‍ എ​ന്നെ ക​ണ്ട് പ​ണം ത​രാ​ന്‍ തു​ട​ങ്ങി. അ​വ​ര്‍ ക​രു​തി​യ​ത് ഞാ​ന്‍ യാ​ചി​ക്കു​ക​യാ​ണെ​ന്നാ​ണ്.

ഞാ​ന്‍ അ​ത് വാ​ങ്ങി​പ്പി​ടി​ച്ചു. പൈ​സ കി​ട്ടി​യ​പ്പോ​ള്‍ ഇ​നി ഇ​ത് തു​ട​രാ​മെ​ന്നാ​ണ് ഞാ​ന്‍ ക​രു​തി​യ​ത്. അ​തു​കൊ​ണ്ട് ഞാ​ൻ വീ​ണ്ടും റോ​ഡി​ൽ നൃ​ത്തം തു​ട​രു​ക​യും ചെ​യ്തു. അ​ൽ​പം സ​മ​യം ക​ഴി​ഞ്ഞ് അ​ച്ഛ​നും അ​മ്മ​യും ക​ട​യി​ല്‍ നി​ന്ന് തി​രി​കെ വ​ന്നു. ന​ട​ന്ന സം​ഭ​വ​ങ്ങ​ൾ താ​ൻ അ​വ​രോ​ട് പ​റ​യു​ക​യും ചെ​യ്തു.

അ​ന്ന് അ​മ്മ​യാ​ണ് ഭി​ക്ഷ ചോ​ദി​ക്കു​ക​യാ​ണ് എ​ന്ന് ക​രു​തി​യാ​ണ് ആ​ളു​ക​ള്‍ എ​നി​ക്ക് പ​ണം ന​ല്‍​കി​യ​തെ​ന്ന് പ​റ​ഞ്ഞു​ത​ന്ന​തെ​ന്നും സാ​റ അ​ഭി​മു​ഖ​ത്തി​ൽ പ​റ​യു​ന്നു. അ​മൃ​ത സിം​ഗു​മാ​യു​ള്ള വി​വാ​ഹ മോ​ച​ന​ത്തി​ന് ശേ​ഷ​വും അ​ച്ഛ​ൻ സെ​യ്ഫ് അ​ലി​ഖാ​നു​മാ​യി വ​ള​രെ അ​ടു​ത്ത ബ​ന്ധ​മാ​ണ് സാ​റ​യ്ക്കും സ​ഹോ​ദ​ര​ൻ ഇ​ബ്രാ​ഹിം അ​ലി​ഖാ​നു​മു​ള്ള​ത്. പി​താ​വി​ന്‍റെ​യും ക​രീ​ന​യു​ടേ​യും വി​വാ​ഹ​ത്തി​ന് സാ​റ പ​ങ്കെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു.

അ​മ്മ ത​യ​റാ​ക്കി​യ വ​സ്ത്ര​ങ്ങ​ൾ ധ​രി​ച്ചാ​ണ് സാ​റ അ​ന്ന് വി​വാ​ഹ​ത്തി​ന് എ​ത്തി​യ​ത് കൂ​ടാ​തെ ക​രീ​ന​യു​മാ​യും സാ​റ​യ്ക്കും സ​ഹോ​ദ​ര​നും അ​ടു​ത്ത ബ​ന്ധ​മാ​ണു​ള്ള​ത്. ക​രീ​ന​യു​ടെ വീ​ട് സ​ന്ദ​ർ​ശി​ക്കാ​നാ​യി ഇ​രു​വ​രു ഇ​ട​യ്ക്കി​ടെ എ​ത്താ​റു​മു​ണ്ട്.

ഇ​പ്പോ​ഴി​താ ക​രീ​ന ര​ണ്ടാ​മ​തും അ​മ്മ​യാ​കാ​ൻ ത​യാ​റെ​ടു​ക്കു​ക​യാ​ണ്. അ​ച്ഛ​നും ക​രീ​ന​യ്ക്കും ആ​ശം​സ​ക​ൾ നേ​ർ​ന്ന് സാ​റ​യും സ​ഹോ​ദ​ര​നും എ​ത്തി​യി​രു​ന്നു. ലോ​ക്ക് ഡൗ​ൺ കാ​ലം ഗോ​വ​യി​ലാ​യി​രു​ന്ന താ​രം ഇ​പ്പോ​ൾ അ​മ്മ​യ്ക്കും സ​ഹോ​ദ​ര​നും ഒ​പ്പം മും​ബൈ​യി​ലു​ണ്ട്. വ​രു​ൺ ധ​വാ​ൻ ചി​ത്രം കൂ​ലി​യാ​ണ് താ​ര​പു​ത്രി​യു​ടെ ഏ​റ്റ​വും പു​തി​യ ചി​ത്രം.

2018 ൽ ​ആ​യി​രു​ന്നു കേ​ദാ​ർ​നാ​ഥ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ താ​ര​പു​ത്രി സി​നി​മ​യി​ൽ ചു​വ​ട് വെ​ച്ച​ത്. വ​ള​രെ പെ​ട്ടെ​ന്ന് ത​ന്നെ മു​ൻ​നി​ര​നാ​യി​ക​മാ​രു​ടെ കൂ​ട്ട​ത്തി​ലേ​ക്ക് സാ​റ​യും ഇ​ടംപി​ടി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.