രാ​ജ്കു​മാ​ർ ഹി​രാ​നി​ക്കെ​തി​രെ മീ​ടൂ ആ​രോ​പ​ണം
Monday, January 14, 2019 11:38 AM IST
സം​വി​ധാ​യ​ക​ൻ രാ​ജ്കു​മാ​ർ ഹി​രാ​നി​ക്കെ​തി​രെ മീ​ടൂ ആ​രോ​പ​ണ​വു​മാ​യി യു​വ​തി രം​ഗ​ത്ത്. രാ​ജ്കു​മാ​ർ സം​വി​ധാ​നം ചെ​യ്ത സ​ഞ്ജു എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ആ​റു​മാ​സ​ത്തോ​ളം ത​ന്നെ പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ജോ​ലി ചെ​യ്ത യു​വ​തി ആ​രോ​പി​ക്കു​ന്ന​ത്.

ഇ​തു സം​ബ​ന്ധി​ച്ച് സി​നി​മ​യു​ടെ നി​ർ​മാ​താ​ക്ക​ളാ​യ വി​ധു വി​നോ​ദ് ചോ​പ്ര, വി​ധു വി​നോ​ദി​ന്‍റെ സ​ഹോ​ദ​രി ഷെ​ല്ലി ചോ​പ്ര, സി​നി​മ നി​രൂ​പ​ക അ​നു​പ​മ ചോ​പ്ര, തി​ര​ക്ക​ഥാ​കൃ​ത്ത് അ​ഭി​ജാ​ത് ജോ​ഷി എ​ന്നി​വ​ർ​ക്കാ​ണ് പ​രാ​തി സം​ബ​ന്ധി​ച്ച് യു​വ​തി മെ​യി​ൽ അ​യ​ച്ച​ത്.

സി​നി​മ​യു​ടെ പോ​സ്റ്റ പ്രൊ​ഡ​ക്ഷ​ൻ വ​ർ​ക്കു​ക​ൾ ന​ട​ന്ന 2018 മാ​ർ​ച്ച് മു​ത​ൽ സെ​പ്റ്റം​ബ​ർ വ​രെ ത​നി​ക്ക് നേ​രെ പീ​ഡ​നം തു​ട​ർ​ന്നു​വെ​ന്നും പ​രാ​തി​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. എ​ന്നാ​ൽ ഈ ​ആ​രോ​പ​ണ​ങ്ങ​ളെ​ല്ലാം ഹി​രാ​നി ത​ള്ളി​യി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.