"ഷൂ​ട്ട​ര്‍' സി​നി​മ​യു​ടെ പ്ര​ദ​ര്‍​ശ​നം വി​ല​ക്കി പ​ഞ്ചാ​ബ് സ​ര്‍​ക്കാ​ര്‍
Sunday, February 9, 2020 2:46 PM IST
ഷൂ​ട്ട​റി​ന്‍റെ പ്ര​ദ​ര്‍​ശ​നം വി​ല​ക്കി പ​ഞ്ചാ​ബ് സ​ര്‍​ക്കാ​ര്‍. ആ​ക്ര​മ​ണം, കു​റ്റ​കൃ​ത്യം എ​ന്നി​വ​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​താ​ണ് ചി​ത്ര​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ന​ട​പ​ടി. ഗു​ണ്ടാ​ത്ത​ല​വ​നാ​യി​രു​ന്ന സു​ഖ ഖ​ലോ​ണി​ന്‍റെ ജീ​വി​തം ആ​സ്പ​ദ​മാ​ക്കി നി​ര്‍​മി​ച്ച ചി​ത്ര​മാ​ണി​ത്.

ക്ര​മ​സ​മാ​ധാ​നനി​ല ത​ക​ർ​ക്കു​ന്ന യാ​തൊ​ന്നും സം​സ്ഥാ​ന​ത്ത് അ​നു​വ​ദി​ക്കി​ല്ലെ​ന്നും, സി​നി​മ​യു​ടെ നി​ർ​മാ​താ​ക്ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ക്കാ​നും പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ർ സിം​ഗ് ഡി​ജി​പി​ക്ക് നി​ർ​ദേ​ശം ന​ൽ​കി. ഈ ​മാ​സം 21നാ​ണ് ചി​ത്രം റി​ലീ​സ് ചെ​യ്യാ​നി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.