പിഎം നരേന്ദ്ര മോദി നേരത്തെ എത്തും
Tuesday, March 19, 2019 4:46 PM IST
പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ ജീ​വി​തം പ​റ​യു​ന്ന പി​എം ന​രേ​ന്ദ്ര​മോ​ദി എ​ന്ന ചി​ത്ര​ത്തി​ന്‍റെ പുതിയ റി​ലീ​സ് തീയതി പ്ര​ഖ്യാ​പി​ച്ചു. ഏ​പ്രി​ൽ 12ന് റി​ലീ​സ് ചെ​യ്യു​മെ​ന്ന് അറിയിച്ചിരുന്ന ചിത്രം ഏപ്രിൽ അഞ്ചിന് റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ഓ​മാം​ഗ് കു​മാ​റാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

ന​രേ​ന്ദ്ര​മോ​ദി​യു​ടെ ക​ഥാ​പാ​ത്ര​ത്തെ വി​വേ​ക് ഒ​ബ്റോ​യി അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​ത്തി​ൽ ബോ​മ​ൻ ഇ​റാ​നി, മ​നോ​ജ് ജോ​ഷ്, സ​റീ​ന വ​ഹാ​ബ്, ബ​ർ​ഖ ബി​ഷ്ട്, ദ​ർ​ശ​ൻ റ​വാ​ൽ, സു​രേ​ഷ് ഒ​ബ്റോ​യി തു​ട​ങ്ങി​യ​വ​രും മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ വി​വേ​ക് ഒ​ബ്റോ​യി​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. ഡ​ൽ​ഹി, അ​ഹ​മ്മ​ദാ​ബാ​ദ്, ക​ച്ച്, ഉ​ത്ത​രാ​ഖ​ണ്ഡ്, മും​ബൈ എ​ന്നി സ്ഥ​ല​ങ്ങ​ളി​ലാ​യി​രു​ന്നു സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.